Image

മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കരിലൂടെ ഉണ്ണി മുകുന്ദന്റെ മികവ് ലോകം കാണും : വേണു കുന്നപ്പിളളി

Published on 02 July, 2019
മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കരിലൂടെ ഉണ്ണി മുകുന്ദന്റെ മികവ് ലോകം കാണും : വേണു കുന്നപ്പിളളി
മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചരിത്രമെഴുതിക്കൊണ്ട് വേണുകുന്നപ്പള്ളി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം.

സിനിമയില്‍ വലിയ പ്രാധാന്യമുളള ഒരു റോളിലാണ് താരം എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്.

മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ വിലയിരുത്തികൊണ്ടായിരുന്നു നിര്‍മ്മാതാവ് വേണു കുന്നപ്പിളളി ഫേസ്ബുക്കില്‍ എത്തിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഉണ്ണി മുകുന്ദനൊപ്പമുളള ഒരു ലൊക്കേഷന്‍ ചിത്രവും നിര്‍മ്മാതാവ് പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ മികവ് ലോകം കാണും എന്നായിരുന്നു ഫേസ്ബുക്കില്‍ മാമാങ്കം നിര്‍മ്മാതാവ് കുറിച്ചിരുന്നത്. സമര്‍പ്പണവും ബഹുമാനവുമുളള ഒരു നടനാണ് ഉണ്ണി മുകുന്ദനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മാമാങ്കത്തിന്റെ ചിത്രീകരണത്തിനായി കുറ്റന്‍ സെറ്റുകളായിരുന്നു എറണാകുളത്ത് അണിയറ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക