Image

എവിടെ ജൂലൈ 4 ന് പ്രേക്ഷകരിലേക്ക്

Published on 02 July, 2019
എവിടെ ജൂലൈ 4 ന് പ്രേക്ഷകരിലേക്ക്
ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കെ കെ രാജീവ് ചിത്രം എവിടെ റിലീസിന് ഒരുങ്ങി. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. മനോജ് കെ ജയനും ആശാ ശരത്തും പ്രധാന വേഷത്തില്‍ എത്തുന്ന എവിടെക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിന്റെ ട്രെയിലറും , പാട്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാതാവുന്നതും തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സിംഫണി സക്കറിയ ആയി വേഷമിടുന്നത് മനോജ് കെ ജയനാണ്.

ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ആകാംഷയും സസ്‌പെന്‍സുമെല്ലാം നിറച്ച് എവിടെ എന്ന സിനിമയുടെ ട്രെയ്‌ലറും അടുത്തിടെ പുറത്തിറങ്ങിയിരിന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക