Image

ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചു

Published on 02 July, 2019
ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചു
ന്യു യോര്‍ക്ക്:കഴിഞ്ഞ രണ്ടു ദശകമായി അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ ഇ-മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍നടത്തിവരുന്നസാഹിത്യ അവാര്‍ഡുകളും പ്രഥമ കമ്യൂണിറ്റി അവാര്‍ഡുകളും ഫ്ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സമ്മാനിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി അമേരിക്കന്‍ മലയാള സാഹിത്യ മേഖലയെ പരിപോഷിപ്പിക്കുന്നതിനു നല്‍കി വരുന്ന ഏറ്റവും സമുന്നതമായ അവാര്‍ഡ് ആയിരുന്നുജേതാക്കള്‍ ഏറ്റുവാങ്ങിയത്. അക്ഷര സ്‌നേഹികളാല്‍ നിറഞ്ഞ സദസ് അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുടെയും സാഹിത്യ പ്രേമികളുടെയും സമ്പൂര്‍ണ പരിച്ഛേദമായിരുന്നു.

സാഹിത്യ അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്. മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സാഹിത്യ സംഭാവന: ജോര്‍ജ് മണ്ണിക്കരോട്ട്, ജോണ്‍ ഇളമത; ജനപ്രിയ എഴുത്തുകാരന്‍: രാജു മൈലപ്ര; കഥ: ജോസഫ് എബ്രഹാം;
കവിത: ജോസഫ് നമ്പിമഠം; ലേഖനം: ബ്ലസന്‍ ഹൂസ്റ്റന്‍

സാഹിത്യ രംഗത്തു നവാഗതനായ തനിക്കു ലഭിക്കുന്ന ആദ്യ ബഹുമതിയാണിതെന്നും കൂടുതല്‍ എഴുതാന്‍ ഇത് പ്രേരകമാകുമെന്നും കഥക്ക് അവാര്‍ഡ് നേടിയ ജോസഫ് ഏബ്രഹാം (മെരിലാന്‍ഡ്) അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

'ഞാനൊരു എഴുത്തുകാരനൊന്നുമല്ല. എന്നാല്‍ അങ്ങിനെ ആകണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. എഴുത്തിന്റെ ലോകത്ത് വളരെ വൈകി എത്തിയ ഒരാളാണു ഞാന്‍. വളരെ കുറച്ചു നാളുകള്‍ മാത്രമേ ആയിട്ടുള്ളൂഞാന്‍ എഴുതുവാന്‍ തുടങ്ങിയിട്ടു തന്നെ. കുറച്ചു കഥകള്‍ നാട്ടിലെ ഒരു വാരികയില്‍ അച്ചടിച്ചു വന്നു. കുറച്ചെണ്ണം ഇ-മലയാളിയിലും പ്രസിദ്ധീകരിച്ചു.ഇപ്പോള്‍ ഇ-മലയാളിപറയുന്നു ഞാനൊരു കഥയെഴുത്തുകാരനാന്നെന്ന്.ഒരു കഥയെഴുത്തുകാരന്‍എന്ന അംഗീകാരം ലഭിച്ചപ്പോള്‍ നല്ലൊരുഎഴുത്തുകാരനായി മാറണമെന്നുംനല്ല കഥകള്‍ എഴുതണമെന്നുആഗ്രഹിക്കുന്നു. അതിനുകഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

എന്നെപ്പോലെ എഴുത്തില്‍ തുടക്കക്കാരനായ ഒരാള്‍ക്ക് ഒരു പുരസ്‌കാരം നല്‍കുന്നതിലൂടെ ഇമലയാളി നല്‍കുന്ന പ്രോത്സാഹനം വളരെയേറെ ആത്മവിശ്വാസം നല്‍കുന്നയൊന്നാണ്.ഇങ്ങിനെ ഒരു പുരസ്‌കാരം നല്‍കി അംഗീകരിച്ച ഇ മലയാളിയോട്ആഴത്തിലുള്ള നന്ദി അറിയിച്ചുകൊള്ളുന്നു-' ജോസഫ് ഏബ്രഹാം പറഞ്ഞു

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണു ജോസഫ് ഏബ്രഹാം.നിയമബിരുദം നേടിയശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ അഭിഭാഷകനായി. 2009 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസം. ഇപ്പോള്‍ മേരിലാന്‍ഡ് സ്റ്റേറ്റ് ഗവര്‍മെന്റ് സര്‍വീസില്‍ ഉദ്യോഗം.

മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സാഹിത്യ സംഭാവനക്ക് ജോര്‍ജ് മണ്ണിക്കരോട്ടിനൊപ്പം അര്‍ഹനായ ജോണ്‍ ഇളമതക്കു വേണ്ടി അഡ്വ. സക്കറിയാ കരുവേലി അവാര്‍ഡ് ഏറ്റുവാങ്ങി.

ജനപ്രിയ എഴുത്തുകാരനുള്ള രാജു മൈലപ്രയുടെ അവാര്‍ഡ് അനന്തരവനും ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റുമായ മധു രാജന്‍ ഏറ്റുവാങ്ങി.

പ്രൊഫ. എം.എന്‍ കാരശേരി നയിച്ച സെമിനാറോടെ ആയിരുന്നു ചടങ്ങുകളുടെ തുടക്കം. ഇ-മലയാളി മാനേജിംഗ് എഡിറ്റര്‍ സുനില്‍ ട്രൈസ്റ്റാര്‍ സ്വാഗതം പറഞ്ഞു. എഡിറ്റര്‍ ജോര്‍ജ് ജോസഫ് ആമുഖ പ്രസംഗം നടത്തി.എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ജോസ് കാടാപ്പുറം ആയിരുന്നു എംസി. മാറുന്ന ഇന്ത്യയില്‍ സാഹിത്യവും മാധ്യമ പ്രവര്‍ത്തനവും എന്നതായിരുന്നു വിഷയം.

എഴുത്തുകാരനും സംവിധായകനുമായ ജയന്‍ കെ.സി., ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം എന്നിവര്‍ ഇന്ത്യയിലും ആഗോള തലത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിശദീകരിച്ചു. മതത്തിന്റെയും ഗോത്രത്തിന്റെയും ഇടുങ്ങിയ ചട്ടക്കൂടുകളിലേക്ക് മനുഷ്യര്‍ പിന്നോക്കം പോകുന്ന കാഴ്ചയാണുഇപ്പോള്‍ ലോകമെങ്ങുംകാണുന്നതെന്നു ജയന്‍ കെ.സി. ചൂണ്ടിക്കാട്ടി. അസഹിഷ്ണുതയും മറ്റുള്ളവരെ ശത്രുകാളായി കാണാനുമുള്ള പ്രവണത വര്‍ദ്ധിക്കുന്നു.

പ്രവാസ ജീവിതത്തില്‍ നിന്നു നേടിയ കാഴ്ചപ്പാടുകളാണു ഗാന്ധിജിയേയും അംബേദ്കറെയുമൊക്കെനവഭാരത സ്രുഷ്ടിക്കു സഹായിച്ചതെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഗാന്ധിജി ഗുജറാത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ വലിയ നേതാവാകുമാരുന്നുവെങ്കിലും മഹാത്മാവാകുമായിരുന്നില്ല.

ജനാധിപത്യവും പൗരാവകാശവും ഭരണ ഘടന രക്ഷിക്കുമെന്നു നാം കരുതുന്നു. എന്നാല്‍ ഭരണ ഘടനയെ ആരു രക്ഷിക്കുമെന്നതാണു പ്രശ്‌നം, ജോര്‍ജ് ഏബ്രഹാം പറഞ്ഞു

മത മൗലികതക്കും തീവ്ര വാദത്തിനുമെതിരെ പ്രൊഫ. കാരശേരി ആഞ്ഞടിച്ചു. സത്യത്തിന്റെ കാലം കഴിഞ്ഞ ശേഷമുള്ള പോസ്റ്റ് ട്രൂത്ത് കാലത്താണു നാം ജീവിക്കുന്നത്. (പ്രഭാഷണം പിന്നാലെ)

ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്ത് ഇ മലയാളി 22 വര്‍ഷങ്ങള്‍ പിന്നിട്ടതായി എഡിറ്റര്‍ജോര്‍ജ് ജോസഫ് പറഞ്ഞു.അമേരിക്കന്‍ മലയാളികളുടെ അഭിരുചിക്കനുസരിച്ച് വാര്‍ത്തകളും, സാഹിത്യ കൃതികളും, പരസ്യങ്ങളും, മത-സാമൂഹ്യ, സാംസ്‌കാരിക വിശേഷങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു വാര്‍ത്ത മാധ്യമമായിട്ടല്ല ഇ-മലയാളി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു സമ്പൂര്‍ണ്ണ മാസികയാണ്, വൃത്താന്തപത്രികയാണ്, സാഹിത്യ പുസ്തകമാണ്.

അമേരിക്കന്‍ മലയാളികളുടെ രചനകള്‍ക്ക് ഞങ്ങള്‍ വളരെ പ്രാധാന്യം നല്‍കുന്നു.അമേരിക്കന്‍ മലയാളികള്‍ക്ക് എപ്പോഴും അഭിമാനിക്കാവുന്ന ഒന്നാണ് ഇവിടത്തെ സാഹിത്യശാഖ. സാഹിത്യത്തിലെ എല്ലാ മേഖലകളിലും ഇവിടത്തെ എഴുത്തുകാര്‍ അവരുടെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്.അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നത് ഇ-മലയാളിയുടെ ലക്ഷ്യമാണ്.

അമേരിക്കന്‍ മലയാളികള്‍ കുടിയേറ്റക്കാരാണ്. അവര്‍ ഇവിടെ ജീവിക്കയും അവരുടെ തലമുറ ഇവിടെ വളരുകയും ചെയ്യുന്നു. അതുകൊണ്ട് അവരുടേതായ ഒരു സാഹിത്യ ശാഖ ഇവിടെ രൂപപ്പെടുന്നത് അഭിലഷണീയമാണ്.അതുകൊണ്ട് ഇവിടത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, അവരുടെ കൃതികള്‍ക്ക് പ്രചാരം നല്‍കുക എന്നിവയായിരിക്കണം അമേരിക്കന്‍ മലയാളികളുടെ ലക്ഷ്യം. ഇവിടെ ജീവിക്കുകയും നാട്ടില്‍ മാത്രം എഴുതുകയും ചെയ്യുന്ന എഴുത്തുകാരെ ഇവിടത്തെ എഴുത്തുകാരായി കൂട്ടുന്നത് ശരിയാണോ എന്നറിയില്ല.ഇവിടെ എഴുതുന്ന എഴുത്തുകാരും ഇവിടെ കൊടുക്കുന്ന അവാര്‍ഡുകളുംവിലമതിക്കുന്നതാകണം.നമ്മുടെ കലാപരവും, സാഹിത്യപരവുമായ കഴിവുകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടണം, ആദരിക്കപ്പെടണം. ഇ-മലയാളി അതിനായി എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കികൊണ്ടിരിക്കുന്നു.

ഈ സമ്മേളനം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഓരോ വര്‍ഷവും കഴിവുറ്റ എഴുത്തുകാര്‍ പ്രത്യക്ഷപ്പെടട്ടെ. അമേരിക്കന്‍ മലയാള സാഹിത്യം അങ്ങനെ ലോകമെമ്പാടും ശ്രദ്ധിക്കുന്ന മികച്ച സാഹിത്യമായി പരിണമിക്കട്ടെ എന്ന് ആശംസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക