Image

ലോംഗ്‌ഐലന്റ് സെന്റ് തോമസ് ദേവാലയ പെരുനാള്‍ ജൂലൈ 5, 6 തീയതികളില്‍

Published on 01 July, 2019
ലോംഗ്‌ഐലന്റ്  സെന്റ് തോമസ് ദേവാലയ പെരുനാള്‍ ജൂലൈ 5, 6 തീയതികളില്‍
ഇന്‍ഡ്യയുടെ അപ്പോസ്‌തോലനും ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍പ്പിതാവുമായ പരിശുദ്ധ മാര്‍ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുനാള്‍ ഈ വര്‍ഷം ജൂലൈ 5, 6 , 2019, (വെള്ളി, ശനി) തീയതികളില്‍ സെന്റ് തോമസ് ഇടവകയുടെ (110 Schoolhouse Road, Levittown, N.Y. 11756) ആഭിമുഖ്യത്തില്‍ അത്യാദരപുരസ്സരം വിപുലമായ പരിപാടികളോടു കൂടി ആഘോഷിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് ബഹു. കെ. കെ. ജോണ്‍ അച്ചന്റെ സുവിശേഷപ്രസംഗം, വൈകിട്ട് 8:00. -ന് അത്താഴസദ്യ.

ജൂലൈ 6, ശനിയാഴ്ച രാവിലെ 8:15 ë് പ്രഭാത നമസ്ക്കാരം, രാവിലെ 9:00. ന് വി. കുര്‍ബ്ബാന, 11:30 ന്് വാദ്യമേളങ്ങളോടും പോലീസ് അകമ്പടിയോടും കൂടിയ റാസ, തുടര്‍ന്ന് ആശീര്‍വാദം, ഉച്ചഭക്ഷണം, ഉച്ചകഴിഞ്ഞ് 1:30ന് Open House എന്നിവ ഉണ്ടായിരിക്കുന്നതാണ്. പല വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഈ പെരുനാളില്‍, ഏവêടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യസഹകരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

Join WhatsApp News
SATHYAANVESHI 2019-07-02 07:52:49
പോലീസ് അകമ്പടി ..ഇങ്ങനെയൊരു റാസ കേട്ടിട്ടില്ല . പള്ളിക്ക് ചുറ്റും ഒരു മിനിറ്റ് നീളുന്ന  പ്രദിക്ഷണം വയ്ക്കാനാണോ ഈ പോലീസ് അകമ്പടി.  ഭക്തി ഉറപ്പായി ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക