Image

സെനറ്റര്‍ കെവിന്‍ തോമസിനെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ആദരിച്ചു

സ്വന്തം ലേഖകന്‍ Published on 01 July, 2019
സെനറ്റര്‍ കെവിന്‍ തോമസിനെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ആദരിച്ചു
ന്യൂയോര്‍ക്ക് : വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ ഡബ്ല്യൂ. എം. സി. ലോഗോ അനാവരണം ചെയത മോനോഹരമായ പ്ലാക്ക് നല്‍കി ആദരിച്ചു.  ന്യൂയോര്‍ക് പ്രോവിന്‌സിന്റെ ജൂബിലി ആഘോഷ പരിപാടിയില്‍ വെച്ചാണ് കെവിന്‍ തോമസിന്  റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു (ഡാളസ്) പ്ലാക്ക് നല്‍കിയത്.  അമേരിക്കന്‍ സമൂഹത്തില്‍ മലയാളിയായ കെവിന്‍ കാഴ്ച വെക്കുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ന്യൂയോര്‍ക് പ്രോവിന്‌സിന്റെ പ്രേത്യക താല്പര്യ പ്രകാരമാണ്‌സെനറ്റര്‍ കെവിനെ ആദരിച്ചത്.  ചടങ്ങില്‍  റീജിയന്‍ പ്രസിഡന്റ്  ജെയിംസ് കൂടല്‍ (ഹൂസ്റ്റണ്‍), റീജിയന്‍ സെക്രെട്ടറി സുധിര്‍ നമ്പ്യാര്‍ (ന്യൂജേഴ്‌സി), റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, അഡ്വൈസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത് (ന്യൂയോര്‍ക്ക്) വര്‍ഗീസ്   തെക്കേക്കര, വിമന്‍സ് ഫോറം ചെയര്‍ സിസിലി ജോര്‍ജ്, റീജിയന്‍ ചാരിറ്റി ഫോറം പ്രസിഡന്റ് രുഗ്മിണി പത്മകുമാര്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍ ചുള്ളിയില്‍, പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, റീജിയന്‍ ചാരിറ്റി ഫോറം പ്രസിഡന്റ് രുഗ്മിണി പത്മകുമാര്‍, ഇന്ത്യന്‍ കോണ്‍സല്‍ ഫോര്‍ കമ്മ്യൂണിറ്റി അഫാര്‍സ് ശ്രീ ദൈവദാസന്‍ നായര്‍, ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോക്ടര്‍ ഗോപി നാഥാന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി.മുതലായവര്‍ പെങ്കെടുത്തു.

സെനറ്റര്‍ കെവിന്‍ തോമസിനെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക