Image

അമ്മയില്‍ നിന്ന് പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി

കല Published on 01 July, 2019
അമ്മയില്‍ നിന്ന് പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി

അമ്മയില്‍ നിന്ന് പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മമ്മൂട്ടി രംഗത്ത്. പുറത്തു പോയ നടിമാര്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ തിരിച്ചെടുക്കാമെന്ന അമ്മയുടെ പൊതു തീരുമാനം വന്നതിന് ശേഷമാണ് നിര്‍ദേശവുമായി മമ്മൂട്ടി രംഗത്ത് എത്തിയത്. അപേക്ഷാ ഫീസ് പോലും വാങ്ങാതെ ഇവരെ തിരിച്ചെടുക്കണമെന്നാണ് മമ്മൂട്ടിയുടെ ആവശ്യം. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും യോഗത്തില്‍ നിര്‍ദേശം വന്നു. അപകാത ഉണ്ടാവാത്ത വിധം അമ്മയുടെ ഭരണഘടന പരിഷ്കരിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. 
പാര്‍വതി തിരുവോത്തും, രേവതിയും അമ്മ ജനറല്‍ ബോഡില്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അമ്മയുടെ ജനറല്‍ ബോഡിയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായെന്ന് രേവതി പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക