Image

ഫ്‌ളാഗ് റിട്ടയര്‍മെന്റ് സെറിമണി ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ക്ക് തീ കൊളുത്തി

പി.പി. ചെറിയാന്‍ Published on 01 July, 2019
ഫ്‌ളാഗ് റിട്ടയര്‍മെന്റ് സെറിമണി ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ക്ക് തീ കൊളുത്തി
കെന്റുക്കി: ഫഌഗ് റിട്ടയര്‍മെന്റ് സെറിമണിയുടെ ഭാഗമായി കെന്റുക്കിയില്‍ ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ അഗ്നിക്കിരയാക്കി.
ലൂയിസ് വില്ല, ജെഫര്‍സണ്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ ലീജിയന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ ഭാഗമായി ജൂണ്ഡ 29 നായിരുന്നു ഫഌഗ് കത്തിക്കല്‍ സംഘടിപ്പിച്ചത്.
ഉപയോഗശൂന്യമായ, വര്‍ഷങ്ങളായി രാജ്യത്തെ സേവിച്ച, പതാകകള്‍ ബഹുമാന പുരസരമാണ് കത്തിക്കുന്നത്. രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം നടത്തിയവരെ ഓര്‍മ്മിക്കുന്നതിനുള്ള അവസരമാണിത്.

അമേരിക്കന്‍ ലീജിയന്റെ ആഭിമുഖ്യത്തില്‍ 1923 ജൂണ്‍ 14ന് അറുപത്തിയെട്ട് സംഘടനകളുടെ പ്രതിനിധികള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ യോഗം ചേര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പിന്നീട് ഇതിന് കോണ്‍ഗ്രസ്സിന്റെ അംഗീകാരം ലഭിച്ചു.
ഇതുവരെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഫഌഗ് റിട്ടയര്‍മെന്റില്‍ ഏറ്റവും വലിയ സെറിമണിയാണ് ഈ വര്‍ഷം കെന്റുക്കിയില്‍ സംഘടിപ്പിച്ചത്. കത്തിക്കലിന് മുമ്പ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയിട്ടാണ് പതാകകള്‍ക്ക് തീ കൊടുത്തത്.

ഫ്‌ളാഗ് റിട്ടയര്‍മെന്റ് സെറിമണി ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ക്ക് തീ കൊളുത്തിഫ്‌ളാഗ് റിട്ടയര്‍മെന്റ് സെറിമണി ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ക്ക് തീ കൊളുത്തിഫ്‌ളാഗ് റിട്ടയര്‍മെന്റ് സെറിമണി ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ക്ക് തീ കൊളുത്തിഫ്‌ളാഗ് റിട്ടയര്‍മെന്റ് സെറിമണി ആയിരക്കണക്കിന് അമേരിക്കന്‍ പതാകകള്‍ക്ക് തീ കൊളുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക