Image

കോട്ടയം രൂപത ശതാബ്ദി ആഘോഷങ്ങളില്‍ കെ.സി.സി.എന്‍ .എയുടെ പങ്ക്

സിബി വാഴപ്പള്ളി Published on 07 July, 2011
കോട്ടയം രൂപത ശതാബ്ദി ആഘോഷങ്ങളില്‍ കെ.സി.സി.എന്‍ .എയുടെ പങ്ക്
കോട്ടയം രൂപത നൂറ് സംവല്‍സരങ്ങള്‍ പിന്നിടുന്നതിനോടനുബന്ധിച്ച് നടക്കുന്ന സമാപനച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള കെ.സി.സി.എന്‍ .എയുടെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.
നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി വസിക്കുന്ന ക്‌നാനായ അംഗങ്ങളുടെ മാതൃസംഘടനയായ കെ.സി.സി.എന്‍.എ,2010 ജൂലൈയില്‍ ഡാളസ് ക്‌നാനായ കണ്‍വന്‍ഷനോടൊപ്പം ശതാബ്ദി ആഘോഷങ്ങളുടെ കിക്കോഫ് നടത്തിയിരുന്നു.

2011 ഓഗസ്റ്റ് 22 മുതല്‍ 30 വരെ തീയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന സമാപന ആഘോഷങ്ങളില്‍ പരമാവധി അംഗങ്ങളെ കെ.സി.സി.എ
ന്‍ ‍.എയുടെ കുടക്കീഴില്‍ അണിനിരത്തുവാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് ഷീന്‍സ് ആകശാല അറിയിച്ചു.

പതിനഞ്ച് അംഗങ്ങളുടെ ഒരു ശതാബ്ദി കമ്മിറ്റി ഇതിനായി രൂപീകരിക്കുകയും കോ-ഓര്‍ഡിനേറ്ററായി ജോളി മണലേലിനെ(Exec.VP) ചുമതലപ്പെടുത്തുകയും ചെയ്തു. വേനല്‍ക്കാല അവധിക്കായി നാട്ടില്‍ പോകുന്നവര്‍ ഓഗസ്റ്റ് 22 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കോട്ടയത്ത് കെ.സി.സി.എ
ന്‍ ‍.എ നേതൃത്വം നല്‍കുന്ന പരിപാടികളില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിലേയ്ക്ക് വൈസ് പ്രസിഡന്റ് ജോജി മണലേലുമായി ബന്ധപ്പെടുക.email-jojijacob@yahoo.com,cell phone-(818)687-8744

ഓഗസ്റ്റ് 23-ാം തീയതി ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വച്ച് ശതാബ്ദി ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ നടത്തപ്പെടുന്നു.Rs.5000//= രണ്ട് അംഗങ്ങള്‍ക്കായി നല്കി ഈ ഡിന്നറില്‍ പങ്കെടുക്കുമ്പോള്‍ സാന്‍ട്രോ കാര്‍ സമ്മാനമായി ലഭിക്കുന്ന റാഫിളിന്റെ ഒരു കൂപ്പണ്‍ സൗജന്യമായി ലഭിക്കുന്നു.

ഓഗസ്റ്റ് 26ന് ചൈതന്യയില്‍ വച്ച് കേരളത്തിന് പുറത്ത് വസിക്കുന്ന എല്ലാ ക്‌നാനായ മക്കളെയും പങ്കെടുപ്പിച്ച് പ്രവാസി സംഗമം നടക്കുന്നു. പ്രവാസികളായ ക്‌നാനായ അംഗങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ , കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ , ഭാവി പദ്ധതികള്‍ എന്നിവയുള്‍പ്പെടെ വിവിധ ചര്‍ച്ചകള്‍ ആണ് രാവിലെ പ്ലാന്‍ ചെയ്തിട്ടുള്ളത്. ഉച്ചകഴിഞ്ഞ് സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും തുടര്‍ന്ന് പ്രവാസി കലാസന്ധ്യയിലും പ്രവാസി സംഗമത്തിലും പങ്കാളികളാകാന്‍ ഇനിയും പേര് നല്‍ക്കാത്തവര്‍ എത്രയും വേഗം കെ.സി.സി.എന്‍ .എ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം പ്രവാസി സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ apnaels.in വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യവും വളരെ ലളിതവുമാണ്.

ഓഗസ്റ്റ് 28ന് ബസേലിയസ് കോളേജില്‍ നിന്നും നെഹ്‌റു സ്റ്റേഡിയത്തിലേയ്ക്ക് നടക്കുന്ന വര്‍ണ്ണശബളമായ റാലിയില്‍ കെ.സി.സി.എന്‍.എ ശക്തമായ സാന്നിദ്ധ്യമറിയിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയിട്ടുള്ള എല്ലാവരും ഈ റാലിയില്‍ കെ.സി.സി.എ
ന്‍ ‍.എ ബാനറിന് പിന്നില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രൗഢ ഗംഭീരമായ ഒരു ഘോഷയാത്രയാണ് കെ.സി.സി.എന്‍ .എ അണിയിച്ചൊരുക്കുന്നത്.
ഓഗസ്റ്റ് 30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീമതി പ്രതിഭാ പാട്ടീല്‍ മുഖ്യാത്ഥിയായി എത്തുന്നു.

കെ.സി.സി.എ
ന്‍ ‍.എയുടെ നേതൃത്വത്തിലുള്ള വിവിധ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുന്നതോടൊപ്പം ശതാബ്ദി ആഘോഷ പരിപാടികളിലേയ്ക്ക് ഏവരുടെയും അകമഴിഞ്ഞ സഹകരണം ഒരിക്കല്‍ കൂടി വളരെ വിനീതമായി അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

സിബി വാഴപ്പള്ളി
സെക്രട്ടറി, കെ.സി.സി.എ
ന്‍ .എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക