Image

ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍

Published on 30 June, 2019
ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍
ന്യു ജെഴ്‌സി: ബി.ജെ.പി. അധികാരത്തില്‍ വരികയും കോണ്‍ഗ്രസ് തകരുകയും ചെയ്തത് ആശങ്ക ഉണര്‍ത്തുന്നുവെങ്കിലും ഭയപ്പെടേണ്ടതില്ലെന്നു മുന്‍ രാജ്യ സഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറ തന്നെ ജനാധിപത്യ തത്വങ്ങളിലധിഷ്ടിതമാണ്‍്. ഗ്രീസിലും മറ്റും ജനാധിപത്യ തത്വങ്ങള്‍ രൂപപ്പെടും മുന്‍പ് ഇന്ത്യ അവ സ്വായത്തമാക്കി.
അതു തകര്‍ക്കാന്‍ ബി.ജെ.പിക്കാവില്ല. അതു പോലെ നമ്മുടെ ഭരണഘടനയും സ്ഥാപങ്ങളുമൊക്കെ ഏകാധിപത്യത്തിനും ഫാസിസത്തിനുമൊക്കെ തടയിടുന്നവയാണ്. അവ സംരക്ഷിക്കുകയാണു നമ്മുടെ അടിയന്തര ലക്ഷ്യം.
ന്യു ജെഴ്‌സിയില്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്വീകരണത്തില്‍പങ്കെടുത്തു സംസാരിക്കുകയായിരുന്നുഅദ്ധേഹം.

കോണ്‍ഗ്രസ് നോര്‍ത്തില്‍പാടെ തകര്‍ന്നിട്ടൊന്നുമില്ല. 1977-ല്‍ നോര്‍ത്തില്‍ പൂര്‍ണമായി തകരുക മാത്രമല്ല ഇന്ദിരാ ഗാന്ധി പരാജയപ്പെടൂകയും ചെയ്തു. ഇപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ശക്തമാണ്. രാജസ്ഥാനും മധ്യപ്രദേശും പാടെ നഷ്ടപ്പെട്ടിട്ടില്ല.

വിദേശത്തൂള്ളവര്‍ ഇന്ത്യയോട് കാട്ടുന്ന സ്‌നേഹം എന്തു കൊണ്ടും അഭിനന്ദനീയമാണ്. അമേരിക്ക പോലെ ഇന്ത്യയും ആകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ 40 ശതമാനം പേര്‍ മികച്ച സൗകര്യങ്ങളോടെ കഴിയുന്നവരാണ്. എന്നാല്‍ 60 ശതമാനം ഒന്നുമില്ലാത്തവരായി കഴിയുന്നു എന്നതാണു നമ്മുടെ പ്രശ്‌നം-അദ്ധേഹം ചൂണ്ടിക്കാട്ടി.

സ്വീകരണത്തിനു നേത്രുത്വം നല്കിയ ടി.എസ്. ചാക്കോ, വ്യക്തി ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍പിജെ. കുര്യന്‍ ഏറെ ശ്രദ്ധാലുവാണെന്നു ചൂണ്ടിക്കാട്ടി. സൗഹ്രുദവും ബന്ധവും അദ്ധേഹം മറക്കുന്നില്ല. ഇപ്പോഴും അദ്ധേഹത്തിന്റെ വീട്ടില്‍ ഓരോ പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമായി എത്തുന്ന വലിയ ജനാവലിയെ നിത്യേന കാണാറുണ്ട്.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ ആശങ്കകള്‍ ഉണ്ടെന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാംചൂണ്ടിക്കാട്ടി.

ഡല്‍ ഹിയിലേക്കു മടങ്ങുന്ന കോണ്‍സല്‍ ദേവദാസന്‍ നായര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നടന്നു.
കോണ്‍സല്‍ എന്ന നിലയില്‍ പാസ്‌പോര്‍ട്ടിനും വിസക്കുമൊക്കെ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ഒരിക്കലും മടി കാണിക്കാത്ത ദേവദാസന്‍ നായരുടെനിസ്വാര്‍ഥ സേവനത്തേപ്രസംഗിച്ചവരെല്ലാം അഭിനന്ദിച്ചു. ഓരോരുത്തരും അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകരവുമായി അത്.

താന്‍ വഴി വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ആളുകള്‍ക്ക് സഹായമെത്തിക്കുക എന്ന തന്റെ ചുമതല നിര്‍വഹിക്കുക മാത്രമായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു. ജനങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹം തന്നെ നമ്രശിരസ്‌കനാക്കുന്നു. ഈ ഓര്‍മ്മകള്‍ എന്നും തന്നോടൊപ്പമുണ്ടാകും.
കേരള കള്‍ചറല്‍ ഫോറം പ്രസിഡന്റ് കോശി കുരുവിള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് ആയിരുന്നു എംസി.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍, കണ്വന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍, ജോ. സെക്രട്ടറി ഷീല ജോസഫ്, ആര്‍.വി.പി എല്‍ദോ പോള്‍, പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഉണ്ണിക്രുഷ്ണന്‍ നായര്‍, ജേക്കബ് നൈനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേവസി പാലാട്ടി നന്ദി പറഞ്ഞു.
ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍ജനാധിപത്യം ഭാരതീയ സംസ്‌കാരത്തില്‍ അധിഷ്ടിതം; അതു തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആവില്ല: പ്രൊഫ. പിജെ. കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക