ശുനകമാഹാത്മ്യം (കവിത: ജോസ് ചെരിപുറം)
SAHITHYAM
29-Jun-2019
SAHITHYAM
29-Jun-2019

നായയായിരുന്നെങ്കില്‍ ഞാന്‍
മൃഷ്‌ടാന്നംഭുജിച്ചുത്സാഹത്തോടെ
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍!
കണ്ണില്‍ കാണുന്നതൊക്കെയുംനോക്കി
ഒച്ച വച്ച് കുരയ്‌ക്കുവാന്‍
പട്ടിയാണേലും പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും
മര്‍ത്ത്യനായ ഞാന്‍ ചുറ്റുപാടുകള്‍
പൂട്ടിയതുടല്‍പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍ ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നുനാട്ടുകാര്‍.
മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത് ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍
ഒന്നു മോങ്ങുവാന്‍ തക്കം നോക്കിയാ-
കല്‍പ്പക വൃക്ഷച്‌ഛായയില്‍
തൂങ്ങിനില്‍ക്കുന്നനായയെനോക്കി
തേങ്ങവീഴുത്തുന്നു ആളുകള്‍
തേങ്ങവീണീട്ടും ദണ്ഡമേല്‍ക്കാതെ
മോങ്ങിയും തലയാട്ടിയും
ചുറ്റുവട്ടത്തെദിവ്യനാകുമാ
നായയായിരുന്നെങ്കില്‍ഞാന്‍ !
ഗുണപാഠം: പൊതിക്കാത്തതേങ്ങകൊണ്ട് നായയെ എറിയരുത് !
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍!
കണ്ണില്‍ കാണുന്നതൊക്കെയുംനോക്കി
ഒച്ച വച്ച് കുരയ്‌ക്കുവാന്‍
പട്ടിയാണേലും പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും
മര്‍ത്ത്യനായ ഞാന്‍ ചുറ്റുപാടുകള്‍
പൂട്ടിയതുടല്‍പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍ ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നുനാട്ടുകാര്‍.
മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത് ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍
ഒന്നു മോങ്ങുവാന്‍ തക്കം നോക്കിയാ-
കല്‍പ്പക വൃക്ഷച്‌ഛായയില്‍
തൂങ്ങിനില്‍ക്കുന്നനായയെനോക്കി
തേങ്ങവീഴുത്തുന്നു ആളുകള്‍
തേങ്ങവീണീട്ടും ദണ്ഡമേല്‍ക്കാതെ
മോങ്ങിയും തലയാട്ടിയും
ചുറ്റുവട്ടത്തെദിവ്യനാകുമാ
നായയായിരുന്നെങ്കില്‍ഞാന്‍ !
ഗുണപാഠം: പൊതിക്കാത്തതേങ്ങകൊണ്ട് നായയെ എറിയരുത് !
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Poetry is regarded as the intrinsic over flow of inner feeling.
ഉള്ളില്‍ അടക്കാന്‍ ആവാത്ത സമ്മര്‍ദം ഉണ്ടാകുമ്പോള്‍ അത് പുറത്തേക്കു പൊട്ടി ഒലിക്കുന്ന ലാവ പോലെ ആണ് കവിത. കവിത എഴുതാന്‍ കഴിവ് ഇല്ലാത്തവര്‍ സോപ്നം കാണും. കവിയുടെ ഉള്ളില്‍ അടക്കാന്‍ ആവാത്ത നിരാശ ഉണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് ആണ് പല സുന്നരിമാരുമായി കറങ്ങുന്ന മണവാളന്‍ പട്ടിയെ കാണുമ്പോള്‍ അസുയ തോന്നുന്നത്. നു യോര്‍ക്കിലെ പല മിടുക്കന്മാരെ പോലെ നാട്ടില്‍ ചിന്ന വീടുകളില്‍ കറങ്ങി നടക്കാം ആയിരുന്നു. ഇപ്പോള്‍ മോങ്ങിയിട്ടു പ്രയോചനം ഒന്നുമില്ല. പല പെണ്ണുമായി കറങ്ങിയാല്‍, വീട്ടില്‍ ചെന്ന് തിന്നാം എന്ന് കരുതി കോല്‍ ഐസ് ക്രീം കയ്യില്‍ പിടിച്ചു വെയിലത്ത് നടന്ന പോലെ ഇരിക്കും. അതിനാല്‍ ചുറ്റി കറക്കം നിറുത്തി പിള്ളേരുടെ ഏറു കിട്ടാത്ത കുറ്റി കാട്ടില്‍ മണിയറ ഒരുക്കു. പല ഒറ്റയാന്‍മാര്‍ പല ഇടങ്ങളിലും പതി ഇരിപ്പുണ്ട്. അവന്മാരുടെ കൂടെ, സുന്നരികള്‍ ഒളിച്ചു ഓടും. അളിയന്‍റെ പടവിലങ്ങ തോട്ടത്തിലും പോകരുത്, അയാള്‍ ഒരു മൂരാച്ചി എന്നതും ഓര്‍മ്മ വേണം. -എന്ന് സോന്തം ചിന്നമ്മ
ലോരോ നാളിലും
ഭാര്യമാരൊത്ത് ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍.....