Image

മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയിലെ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

Published on 29 June, 2019
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയിലെ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയിലെ ദുക്‌റാന തിരുനാള്‍ എപ്പിംഗ് സെന്റ് ജോര്‍ജ് കാല്‍ദീയന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിക്കും. ജൂലൈ മൂന്നിന് (ബുധന്‍) വൈകുന്നേരം 6.30 ന് തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ക്കും റാസ കുര്‍ബാനക്കും മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മുന്‍ ചാപ്ലിന്‍ ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ദേവാലയത്തിന്റെ വിലാസം: 1 കൂപ്പര്‍ സ്ട്രീറ്റ്, എപ്പിംഗ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക