Image

ബിജെപിക്ക് പഠിക്കുന്ന കോണ്‍ഗ്രസ്; പശു അക്രമികളെ സംരക്ഷിക്കുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

കല Published on 29 June, 2019
ബിജെപിക്ക് പഠിക്കുന്ന കോണ്‍ഗ്രസ്; പശു അക്രമികളെ സംരക്ഷിക്കുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് എന്നത് സത്യത്തില്‍ ഒരു വ്യാമോഹം മാത്രമാണെന്ന് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കുകയാണ്. ഹിന്ദുത്വ വാദികളാവാന്‍ ബിജെപിയോട് മത്സരിക്കുന്ന കോണ്‍ഗ്രസിനെയാണ് ഇന്ന് രാജ്യത്ത് പലയിടത്തും കാണാന്‍ കഴിയുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 
ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാലിന്ന് ഹിന്ദുത്വവാദികളൂടെ കുഴലൂതുകയാണ് രാജസ്ഥാന്‍ സര്‍ക്കാരും പോലീസും. 
പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വവാദികള്‍ രണ്ടു വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ പെഹ്ലു ഖാനെതിരെ രാജസ്ഥാന്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പെഹ്ലു ഖാനെ കൂടാതെ മക്കളായ ഇര്‍ഷാദ്, ആരിഫ്, എന്നിവര്‍ക്കെതതിരെയും പോലീസ് കേസുണ്ട്. രജാസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഇത്രയും നീചമായ ഒരു പ്രവൃത്തി പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 
2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ നിന്ന് പശുവിനെ വാങ്ങി വരുന്നതിനിടെയിലാണ് പശു അക്രമികള്‍ ക്ഷീര കര്‍ഷകനായ പെഹ്ലു ഖാനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനൊടുവില്‍ ഖാന്‍ മരണപ്പെട്ടു. 
എന്നാലിന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖാന്‍റെ ആത്മാവിനോട് പോലും നന്ദി കേട് കാട്ടുന്നു. വില കൊടുത്ത് വാങ്ങിയ പശുവിനെ അയാള്‍ മോഷ്ടിച്ചതാണെന്ന് വരുത്തി തീര്‍ത്ത് പശു അക്രമികളെ സംരക്ഷിക്കുകയാണ് പോലീസിന്‍റെ ലക്ഷ്യം. അതിന് ഒത്താശ ചെയ്ത് ഹിന്ദുത്വവാദികളുടെ മുമ്പില്‍ മിടുക്കരാകാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. പെഹ്ലു ഖാന്‍റെ മക്കളോട് പോലും സര്‍ക്കാര്‍ ക്രൂരത കാട്ടുന്നു എന്നത് ഭയപ്പെടുത്തുന്ന വസ്തുത തന്നെയാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക