Image

ഇ-മലയാളി സാഹിത്യ അവാര്‍ഡും സെമിനാറും ഇന്ന്; ഏവരെയും ക്ഷണിക്കുന്നു

Published on 29 June, 2019
ഇ-മലയാളി സാഹിത്യ അവാര്‍ഡും സെമിനാറും ഇന്ന്; ഏവരെയും ക്ഷണിക്കുന്നു

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് സമ്മാനിക്കല്‍ ചടങ്ങ് ഇന്ന്  (ഞായര്‍-ജൂണ്‍ 30) മൂന്നു മണിക്ക് ന്യു യോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടക്കുന്നു. (26 North Tyson Avenue, Floral Park, NY-11001)

മുഖ്യാതിഥിയായി പങ്കെടുക്കാമെന്നു എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ പ്രൊഫ. എം.എന്‍. കാരശേരി സദയം സമ്മതിച്ചിട്ടുണ്ട്.

എല്ലാവരെയും നേരിട്ടു ക്ഷണിക്കുക എന്നത് വിഷമകരമാണെന്നറിയാമല്ലൊ. അതിനാല്‍, സാഹിത്യത്തെയും മാധ്യമ രംഗത്തെയും സ്‌നേഹിക്കുന്നഏവരുംപങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. പ്രത്യേക രജിസ്ട്രേഷനൊന്നും ആവശ്യമില്ല

ഏകദേശ കാര്യപരിപാടി

3 മുതല്‍ 3: 30വരെ സോഷ്യല്‍ അവര്‍.

3:30 മുതല്‍ സെമിനാര്‍: മാറുന്ന ഇന്ത്യയില്‍ സാഹിത്യവും മാധ്യമ പ്രവര്‍ത്തനവും.
മുഖ്യ പ്രഭാഷണം: പ്രൊഫ. കാരശേരി

6 മുതല്‍ അവാര്‍ഡ് ചടങ്ങ്. ഇത് മൂന്നു സെഗ്മന്റായി തിരിച്ചിരിക്കുന്നു.

ജോണ്‍ വേറ്റത്തിന്റെ കഥാ സമാഹാരം 'കാലത്തിന്റെ കാല്പാടുകള്‍' പ്രൊഫ. കാരശേരി പ്രകാശനം ചെയ്യുന്നു.

കൈരളി ടിവിയുടെ കവിതക്കുള്ള അവാര്‍ഡ് ഡോണ മയൂരക്കു സമ്മാനിക്കുന്നു.

ഇ-മലയാളി അവാര്‍ഡുകള്‍ സമ്മാനിക്കുന്നു.

സാമൂഹിക നേതാക്കളെ ആദരിക്കുന്നു

7:30 ഡിന്നര്‍
Join WhatsApp News
Observer 2019-06-29 15:48:17
വരാൻ പറ്റില്ല . എങ്കിലും എല്ലാം ഭംഗിയായി നടക്കട്ടെ .
Joseph Padannamakkel 2019-06-29 18:02:13
പതിവു വർഷങ്ങൾ പോലെ ഈ വർഷവും ആഘോഷിക്കുന്ന ഇ-മലയാളി ടീമിന്റെ അവാർഡ് ചടങ്ങുകളെ അഭിനന്ദിക്കുന്നു. അമേരിക്കയിലും എഴുത്തുകാരുണ്ടെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തിയതും അതിനായി ശക്തമായ ജേർണലിസത്തിൽക്കൂടി പ്രവർത്തിച്ചതും ഇ-മലയാളി പത്രമാണ്. 

അമേരിക്കയിൽ മലയാള മാദ്ധ്യമങ്ങൾ ധാരാളമുണ്ട്. പക്ഷെ സാഹിത്യവും കലകളും കവിതകളും നിറഞ്ഞ, വിജ്ഞാന സൗകുമാര്യത്തോടെ ദിനംപ്രതി വായനക്കാരന്റെ ശ്രദ്ധയിൽപ്പെടുന്ന, ഓൺലൈൻ പത്രം ഇമലയാളി മാത്രമേയുള്ളൂ. പ്രത്യേകമായ മതത്തെയോ, രാഷ്ട്രീയപാർട്ടിയെയോ ഇമലയാളി പിന്താങ്ങുന്നില്ല. അറിവിന്റെ നിദാനമായി നിരവധി ലേഖനപരമ്പരകൾ തന്നെ ഇമലയാളിയുടെ വെബ് പോർട്ടലിൽ വായിക്കാം. 

ഇ-മലയാളി തിരഞ്ഞെടുത്ത അവാർഡ് ജേതാക്കൾ തങ്ങളുടെ കഴിവുകളിൽ പ്രാഗത്ഭ്യം പ്രകടിപ്പിച്ചവരും അർഹരായവരും മാത്രമാണ്. അതുപോലെ അർഹരായവർ നിരവധി എഴുത്തുകാർ ഈമലയാളി പത്രത്തിന് സ്വന്തമായുണ്ട്. വരുംവർഷങ്ങൾ അവരുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നു. 

ശ്രീ സുധീർ പണിക്കവീട്ടിലിനെ എടുത്തുപറയട്ടെ, "എത്ര മനോഹരം അദ്ദേഹത്തിൻറെ എഴുത്തുകൾ" അവാർഡ് നേടിയ എഴുത്തുകാർക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു. 
josecheripuram 2019-06-29 21:11:17
Why we malayalees take advantage of what we get free,Have you ever thought how much pain "E malayalee"?Jenneny is taking?Please contribute a small amount,If you love your Mother tongue,If you don't You are not a Malayalee.
Jack Daniel 2019-06-29 21:40:27
What's going on bro? Are you home alone?
josecheripuram 2019-06-29 22:05:29
Jack Daniel,It's a burbon filterd through charcol&I use to drink it.
jyothylakshmy Nambiar 2019-06-30 01:38:02
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. എഴുത്തുകാരെ പ്രോത്സാഹിപ്പിയ്ക്കുന്ന  ഇ-മലയാളിയുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും ആശംസിയ്ക്കട്ടെ 
ഭാര്യ വെക്കേഷനില്‍ 2019-06-30 05:55:04
ഭാര്യ വെക്കേഷനില്‍ ആണോ ജോസ് ചേട്ടാ.  വാ, അവാര്‍ഡു  വിരുന്നില്‍,  ചില്ലി ചിക്കന്‍ + സോര്‍ഗം കാണും ബ്ലാക്ക്‌  ലേബല്‍ അടിച്ചു നമുക്കിന്നു  സോര്ഗത്തില്‍ വലിഞ്ഞു കേറാം - 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക