Image

ഇ-മലയാളി അവാര്‍ഡ് ചടങ്ങിനു ജഡ്ജ് കെ.പി. ജോര്‍ജിന്റെ ആശംസ

Published on 29 June, 2019
ഇ-മലയാളി അവാര്‍ഡ് ചടങ്ങിനു ജഡ്ജ് കെ.പി. ജോര്‍ജിന്റെ ആശംസ
ഹൂസ്റ്റണ്‍: ഇന്ന്  (ഞായര്‍) നടക്കുന്ന ഇ-മലയാളി അവാര്‍ഡ് പരിപാടിക്ക് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് ആശംസകള്‍ നേര്‍ന്നു.

ഇ-മലയാളിയുടെ സേവനങ്ങളെ അഭിനന്ദിച്ച ജഡ്ജ് ജോര്‍ജ്, വാര്‍ത്തകളും വിവരങ്ങളും എത്തിക്കുന്നതില്‍ ഇ-മലയാളി വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി. അറിയാനും പരസ്പരം ബന്ധപ്പെടാനും അമേരിക്കന്‍ മലയാളികളുടെ മുഖ്യ വേദിയാണ് ഇ-മലയാളി. നമ്മുടെ സംസ്‌കാരത്തില്‍ അടിയുറച്ചു നില്കാനുംഅത് വഴിയൊരുക്കുന്നു. ഇക്കാര്യത്തില്‍ ഇ-മലയാളിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ അഭിനന്ദനം അര്‍ഹിക്കുന്നു.

സാഹിത്യ അവാര്‍ഡ് ചടങ്ങ് സംഘടിപ്പിക്കുന്നതും പ്രധാനമാണ്. എഴുത്തുകാരെയും അവരുടെ സ്രുഷ്ടികളെയും പ്രോല്‍സാഹിപ്പിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിവേക പൂര്‍ണവും ഉന്നത ചിന്താഗതി പുലര്‍ത്തുന്നതുമായ സമൂഹ സ്രുഷ്ടിക്കു സാഹിത്യം ഏറെ സംഭാവന ചെയ്യുന്നു. സമ്മേളനത്തിന്റെ സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും അതിനു തുണ നല്‍കുന്നവര്‍ക്കുമെല്ലാം നന്ദി അറിയിക്കുന്നു,

അവസാനമായി, അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനം.മലയാള സാഹിത്യത്തിനു നിങ്ങള്‍ നല്കിയ വലിയ സംഭാവനനകള്‍ക്ക് ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. നിങ്ങളുടെ സ്രുഷ്ടികള്‍ സമൂഹത്തെ സമ്പന്നമാക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യും

ഒരു കുടിയേറ്റക്കാരന്‍ എന്ന നിലക്ക് ഇ-മലയാളിയുടെയുംഅവാര്‍ഡ് ജേതാക്കളുടെയുംപ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. മികച്ച ഒരു സാഹിത്യ സായാഹ്നത്തിനും നല്ല പ്രവര്‍ത്തനനങ്ങ്‌ള് മുന്നോട്ടു കൊണ്ടു പോകുന്നതിനും ആശംസകള്‍ 
ഇ-മലയാളി അവാര്‍ഡ് ചടങ്ങിനു ജഡ്ജ് കെ.പി. ജോര്‍ജിന്റെ ആശംസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക