Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ഇനി മുതല്‍ ഹോളി ഫാമിലി ചര്‍ച്ച്

Published on 29 June, 2019
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ഇനി മുതല്‍ ഹോളി ഫാമിലി ചര്‍ച്ച്
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ പേര് ഔദ്യോഗികമായി ഹോളി ഫാമിലി ചര്‍ച്ച് എന്നാക്കി. അടുത്തയിടക്ക് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തു.

റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ വിവിധ സഭകളുടേതായി പല സെന്റ് മേരീസ് ചര്‍ച്ചും ഉള്ളതു കൊണ്ടാണു ഈ പേരുമാറ്റമെന്നു വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് അറിയിച്ചു. നമുക്കു സഭാ വിഭാങ്ങള്‍ അറിയാമെങ്കിലും മുഖ്യധാരയിലുള്ളവര്‍ക്ക് പലപ്പോഴും അശയ കുഴപ്പം വരുന്നു. ഇപ്പോള്‍ ആരാധന നടത്തുന്നവെസ്ലി ഹില്‍സിലെ സെന്റ് ബോണിഫസ് ചര്‍ച്ച് വാങ്ങുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന പശ്ചാത്തലത്തിലണു പേരു മാറ്റം.

ഈ ആഴ്ച മുതല്‍ പള്ളിയില്‍ പുതുതായി രണ്ട് നൊവേന കൂടി ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട്സെന്റ് ആന്റണിയുടെയും വ്യാഴാഴ്ച വൈകിട്ട് സെന്റ് അല്‌ഫോന്‍സാമ്മയുടെയും. 6:30-നു വി. കുര്‍ബാനയൊടെ തുടക്കം.

ബുധനഴ്ച സെന്റ് ജോസഫിന്റെയും വെള്ളിയാഴ്ച സെന്റ് ജൂഡിന്റെയും നോവേനയും വി. കുര്‍ബനയും വൈകിട്ട് 6:30-നു നടന്നു വരുന്നു. മാതാവിന്റെ നൊവേണ ശനിയാഴ്ച രാവിലെ 9 മണിക്കാണ്

ആഴ്ചയിലെ 5 ദിവസവും നൊവേന ഉണ്ട്. നാലു ദിവസം വൈകിട്ട് 6:30-നു വി. കുര്‍ബാനയും നൊവേനയും. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിനങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക