Image

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന്

ബിജു ചെറിയാന്‍ Published on 29 June, 2019
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പിക്‌നിക്ക് ജൂണ്‍ 29-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മുതല്‍ ആല്‍ബാ ഹൗസ് പ്ലേ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു. വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന വാര്‍ഷിക പിക്‌നിക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ശ്രീ.തോമസ് പാലത്തറ, സെക്രട്ടറി ശ്രീമതി റീനാ സാബു, ട്രഷറര്‍ ശ്രീ. റെജി വര്‍ഗീസ് പിക്‌നിക്ക് കോര്‍ഡിനേറ്റര്‍ ശ്രീ.ബെന്നി ചാക്കോ എന്നിവര്‍ സംയുക്തമായി അറിയിച്ചു. രാവിലെ 9 മണിക്ക് പ്രഭാത ഭക്ഷണത്തോടെ ആരംഭിക്കുന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സ്‌പോര്‍ട്‌സ്, കായിക മത്സരങ്ങള്‍, മാമ്മന്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് എന്നിവയും, രുചികരമായ ബാര്‍ബിക്യൂ വിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്. ന്യൂയോര്‍ക്കില്‍ നിന്നും ഉദ്യോഗാര്‍ത്ഥം സ്ഥലം മാറിപ്പോകുന്ന ശ്രീ.സജിത്ത് കുമാറിനും കുടുംബത്തിനും തദവസരത്തില്‍ യാത്രയയപ്പു നല്‍കുന്നതാണ്. വൈവാഹിക ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ശ്രീ.ജോയി മാത്യു ലീലാമ്മ ദമ്പതികളെ ആദരിക്കും.

പരിപാടികളുടെ ഉജ്ജ്വല വിജയത്തിനായി എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് തോമസ് പാലത്തറ-917-499-8080
നീനാ സാബു-718-581-6685
റജി വര്‍ഗീസ്-646-708-6070
ബെന്നി ചാക്കോ-347-265-8988
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന് സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക