Image

തെന്നിന്ത്യന്‍ താരം വിജയശാന്തി സിനിമയിലേക്ക് തിരിച്ചെത്തുന്നു

Published on 29 June, 2019
തെന്നിന്ത്യന്‍ താരം വിജയശാന്തി സിനിമയിലേക്ക് തിരിച്ചെത്തുന്നു

സുരേഷ് ഗോപി നായകനായ യുവതുര്‍ക്കി, കല്ലുകൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് വിജയശാന്തി. നീണ്ട ഇടവേളയ്ക്ക് ശേഷം വിജയശാന്തി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിജയശാന്തി തിരിച്ചെത്തുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍

എന്നാല്‍ തിരിച്ചുവരുന്ന നായികമാരെപ്പോലെ സാധാരണ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിജയശാന്തി തയ്യാറല്ല. വളരെ ശക്തമായ , പ്രാധാന്യമുള്ള വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലാണത്രെ വിജയശാന്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക