Image

ട്രംമ്പിന്റെ കുടിയേറ്റ നിയമത്തില്‍ ബിഷപ്പിന്റെ വേറിട്ട പ്രതിഷേധം

പി പി ചെറിയാന്‍ Published on 29 June, 2019
ട്രംമ്പിന്റെ കുടിയേറ്റ നിയമത്തില്‍ ബിഷപ്പിന്റെ വേറിട്ട പ്രതിഷേധം
എല്‍പാസൊ (ടെക്‌സസ്): അമേരിക്കയില്‍ അഭയം തേടി അതിര്‍ത്തിയിലൂടെ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരെ ട്രംമ്പ് ഭരണ കൂടം സ്വീകരിച്ചിരിക്കുന്ന മനുഷ്യത്വ രഹിത നയങ്ങളില്‍ പ്രതിഷേധിച്ചു എല്‍പാസൊ കാത്തലിക്ക് ബിഷപ്പ് മാര്‍ക്ക് സീറ്റ്‌സ് നടത്തിയ വേറിട്ട പ്രതിഷേധ പ്രകടനം പ്രത്യേകം ശ്രദ്ധേയമായി.

ലറീഡൊ ഇന്റര്‍നാഷണല്‍ പാലത്തിലൂടെ അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്ത സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്തികള്‍ക്കൊപ്പം പാലത്തിലൂടെ യാത്ര ചെയ്തതാണ് ശ്രദ്ധേയമായത്.

ബിഷപ്പിനോടൊപ്പം ഒരു വൈദികനും യാത്രയില്‍ പങ്കെടുത്തു. ഫെയ്ത്ത് ആക്ഷന്‍ എന്നാണ് ബിഷപ്പ് ഈ പ്രതിഷേധത്തെ നിര്‍വചിച്ചിരിക്കുന്നത്.

യു എസ് ഇമ്മിഗ്രേഷന്‍ അനധികൃതരുടെ പ്രവേശനാനുമതി പ്രതീക്ഷിച്ചു 15000 അഭയാര്‍ത്ഥികള്‍ മാസങ്ങളായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കയാണ് ഇവരോടും കുട്ടികളോടും മൃഗങ്ങളേക്കാള്‍ ക്രൂരമായാണ് യു എസ് ഗവണ്മെണ്ട് പെരുമാറുന്നതെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.

ഹോങ്ങുറന്‍ ദമ്പതികളും അവരുടെ മൂന്ന് മക്കളോടൊപ്പവുമാണ് ബിഷപ്പും വൈദികനും ലറിഡൊ പാലത്തിലൂടെ സഞ്ചരിച്ച് യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ അടുക്കല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തിയത്.

ഭരണാധികാരികള്‍ അവരുടെ ഹൃദയങ്ങളെ ഒന്ന് പരിശോധിക്കണം അത് കൂടുതല്‍ കഠിനമാകാന്‍ അനുവദിക്കുന്നത് രാഷ്ട്രത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.
ട്രംമ്പിന്റെ കുടിയേറ്റ നിയമത്തില്‍ ബിഷപ്പിന്റെ വേറിട്ട പ്രതിഷേധം
ട്രംമ്പിന്റെ കുടിയേറ്റ നിയമത്തില്‍ ബിഷപ്പിന്റെ വേറിട്ട പ്രതിഷേധം
ട്രംമ്പിന്റെ കുടിയേറ്റ നിയമത്തില്‍ ബിഷപ്പിന്റെ വേറിട്ട പ്രതിഷേധം
ട്രംമ്പിന്റെ കുടിയേറ്റ നിയമത്തില്‍ ബിഷപ്പിന്റെ വേറിട്ട പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക