Image

നിക്കി ഹേലി ജറുശലേമില്‍ പ്രാര്‍ത്ഥനാ നിരതയായി

പി.പി. ചെറിയാന്‍ Published on 29 June, 2019
നിക്കി ഹേലി ജറുശലേമില്‍ പ്രാര്‍ത്ഥനാ നിരതയായി
ജറുശലേം: അമേരിക്കയുടെ മുന്‍ യുണൈറ്റഡ് നാഷന്‍സ് അംബാസിഡറായ ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ഔദ്യോഗീക ജറുശലേം സന്ദര്‍ശനത്തിടയില്‍ ജറുശലേമിലെ യൂദന്മാരുടെ പുണ്യഭൂമിയായ പടിഞ്ഞാറെ മതിലിനു അഭിമുഖമായി നിന്നും പ്രാര്‍ത്ഥന നടത്തി.

യു.എസ്. ഇസ്രയേല്‍ ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചു ഇസ്രയേല്‍ ഫോറം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു ജൂണ്‍ 26 ബുധനാഴ്ചയാണ് നിക്കി ഹേലി യിസ്രായേലിലെത്തിയത്.

നിക്കിഹേലി ജൂണ്‍ 27 വ്യാഴാഴ്ച യിസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ യാഹുവിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.
യു.എന്നില്‍ ജൂയിഷ് സ്റ്റേറ്റിന് നല്‍കിയ എല്ലാ പിന്തുണക്കും പ്രധാനമന്ത്രി നിക്കിയെ പ്രത്യേകം നന്ദി അറിയിച്ചു.

യിസ്രായേല്‍ ജനത ഒന്നാകെ അമേരിക്കയോടു കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. യിസ്രായേല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്നും ജറുശലേമിലേക്കു മാറ്റി സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്ത അമേരിക്കയെ, പ്രത്യേകിച്ചു പ്രസിഡന്റ് ട്രമ്പിനോടു പ്രത്യേകം നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജറുശലേം മതില്‍ സന്ദര്‍ശിക്കുന്നവര്‍ നോട്ട് എഴുതുന്നതുപോലെ നിക്കി ഹെയ്‌ലിയും നോട്ടു എഴുതി വെച്ചാണ് അവിടെ നിന്നും യാത്രയായത്.

നിക്കി ഹേലി ജറുശലേമില്‍ പ്രാര്‍ത്ഥനാ നിരതയായി
നിക്കി ഹേലി ജറുശലേമില്‍ പ്രാര്‍ത്ഥനാ നിരതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക