Image

ചിലരങ്ങനെയാണ് ഓര്‍മ്മയാകുമ്പോഴും അരികിലുണ്ടാകും: മഞ്ജു വാര്യര്‍

Published on 28 June, 2019
ചിലരങ്ങനെയാണ് ഓര്‍മ്മയാകുമ്പോഴും അരികിലുണ്ടാകും: മഞ്ജു വാര്യര്‍


മലയാള സിനിമയുടെ കഥകളുടെ രാജാവിന് പ്രണാമം ആര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പത്താം ചരമവാര്‍ഷിക ദിനത്തിലാണ് അദ്ദേഹത്തെ ഓര്‍മ്മിച്ച് മഞ്ജുവിന്റെ കുറിപ്പ്. മഞ്ജു ആദ്യമായി സിനിമയില്‍ എത്തുന്നതും ലോഹിതദാസ് ചിത്രമായ സല്ലാപത്തിലായിരുന്നു.

'ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം' തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം....' മഞ്ജു വാര്യര്‍ പറയുന്നു


Join WhatsApp News
josecheripuram 2019-06-28 21:51:16
Lots of Generations passed&will pass,but very few has remain in our Heart,And one is Lohi.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക