Image

ബഡായി ബംഗ്ലാവിലേയ്ക്കുള്ള ആര്യയുടെ രണ്ടാം വരവിന് പിന്നില്‍

Published on 28 June, 2019
ബഡായി ബംഗ്ലാവിലേയ്ക്കുള്ള ആര്യയുടെ രണ്ടാം വരവിന് പിന്നില്‍

മുകേഷിന്റെ ബഡായി ബംഗ്ലാവിലേയ്ക്ക് ആര്യയും പിഷാരടിയും തിരിച്ചെത്തുന്നു എന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തിരിച്ചു വരവിന്റെ കാര്യം ആര്യ തന്നെയാണ് ആരാധകരെ അറിയിച്ചതും. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പുതിയ പ്രമോ വീഡിയോയും വൈറലായിരുന്നു.

ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞതു മുതല്‍ ആര്യയും പിഷാരടിയും ഉണ്ടാകില്ലേ എന്നായിരുന്നു ആരാധകരുടെ ആദ്യ ചോദ്യം. 
ഇവരില്ലെന്നും പകരക്കാരായി മിഥുനും ലക്ഷ്മിയുമാണ് എത്തുന്നതെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആര്യ വീണ്ടും എത്തുകയാണ് എന്ന അറിയിപ്പുകള്‍ എത്തിത്തുടങ്ങി. അതേസമയം, വ്യക്തിപരമായ ചില കാരണങ്ങളാല്‍ പിഷാരടി എത്തില്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.</ു>
ഇതിനിടെ, ആര്യയുടെ വരവ് ബഡായി ബംഗ്ലാവിനെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നും വരവ് എങ്ങനെയാണെന്ന തരത്തിലുമുള്ള ചര്‍ച്ചകളൊക്കെ സജീവമായി നടക്കുന്നുണ്ട്. 
എന്നാല്‍, തങ്ങളെ പുകച്ച് പുറത്തുചാടിക്കുന്നതിന് വേണ്ടിയാണോ ആര്യ വന്നതെന്നായിരുന്നു നവാസിന്റെ ചോദ്യം. ആരാണ് ഇതെന്ന് ചോദിച്ചപ്പോള്‍ പഴയ താമസക്കാരിയാണെന്ന മറുപടിയായിരുന്നു മുകേഷ് നല്‍കിയത്. പഴയ താമസക്കാരിയും പുതിയ താമസക്കാരും തമ്മിലുള്ള പ്രശ്‌നമായിരിക്കുമോ ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. താന്‍ ഇങ്ങോട്ട് വന്നത് എങ്ങനെയെങ്കിലും ഇതിനകത്ത് കയറിപ്പറ്റാനാണെന്നായിരുന്നു ആര്യ പറഞ്ഞത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക