വസതിയും കൂടി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബുവിന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നോട്ടിസ്

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനോട് സ്വകാര്യ വസതി ഒഴിയണമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. നായിഡു എട്ടുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബംഗ്ലാവ് കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നായിഡുവിന്റെ ബംഗ്ലാവ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതെന്നു ഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിനോട് സ്വകാര്യ വസതി ഒഴിയണമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടത്.
കൃഷ്ണ നദി തീരത്തുനിന്നും 100 മീറ്റര്‍ പോലും അകലം പാലിക്കാതെ നിര്‍മിച്ചിരിക്കുന്ന വസതി അടക്കമുള്ള 28 കെട്ടിടങ്ങള്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
.jpg)
Facebook Comments