Image

യോഗയുടെ ഉദ്ദേശ്യവും തത്വശാസ്ത്രവും (ജി. പുത്തന്‍കുരിശ്)

Published on 27 June, 2019
യോഗയുടെ ഉദ്ദേശ്യവും തത്വശാസ്ത്രവും (ജി. പുത്തന്‍കുരിശ്)
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണത്തില്‍ നിന്നും, വേദനയില്‍ നിന്നും, ദുഃഖത്തില്‍ നിന്നും, വാര്‍ദ്ധക്ക്യത്തില്‍ നിന്നും, രോഗത്തില്‍ നിന്നും, മുക്തി നേടുകയെന്നതാണ്ജീവിതത്തിന്റെലക്ഷ്യം. ഈ പീഡകളില്‍ നിന്നും രക്ഷ നേടുവാന്‍ എല്ലാമതങ്ങള്‍ക്കുംഅവരുടേതായവിശ്വാസ പ്രമാണങ്ങളുണ്ട്. ഈ പ്രമാണങ്ങളെജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വര്‍ജവിതത്തിന്റെ ഉദ്ദേശ്യമെന്തന്നറിയാതെ, അവര്‍കേട്ടത്‌വിശ്വസിച്ച്അവരുടെ നേതാക്കാളെഅന്ധമായി പിന്‍തുടരുന്നവരാണ്. തങ്ങളുടെ പൂര്‍വ്വികര്‍തുടര്‍ന്നു പോന്നിരുന്ന ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തിരുവായ്ക്ക്എതിര്‍വായില്ലാതെ പിന്‍തുടരാന്‍ ആവശ്യപ്പെടുന്നവരുമാണ് മിക്ക മത നേതാക്കളും. അന്ധന്‍ അന്ധനെ നയിക്കുന്ന ഈ പ്രവര്‍ത്തിയാല്‍ആത്മാര്‍ത്ഥമായിസത്യത്തെ അന്വേഷിക്കുന്ന പലരുംവെളിച്ചംഇല്ലാതെഅവരുടെവഴികളില്‍തപ്പിതടയുന്നു.
   
എല്ലാമതങ്ങളുടേയുംസ്ഥാപകര്‍ ദൈവത്തെ കണ്ടിട്ടുണ്ടെന്നുംഅവര്‍ ആദ്ധ്യാത്മികതയുടെ പരമാനന്ദം അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ ഭാവിജീവിതം നിത്യതയിലാണെന്നും അവകാശപ്പെടുന്നു. അവര്‍ക്കുണ്ടായ അനുഭവങ്ങളില്‍എത്തിചേരാനുള്ളമാര്‍ക്ഷങ്ങളും, എങ്ങനെ സ്വന്തം ആതമാവിനേയുംഅതിന്റെഅമര്‍ത്ത്യമായഅവസ്ഥയും അനുഭവിക്കാമെന്നും,അവര്‍, മനസ്സില്‍ പതിയതക്കവണ്ണംഊന്നി പറയുന്നു.എന്നാല്‍ആധുനികമത നേതാക്കാള്‍ക്ക് പ്രസംഗിക്കാനല്ലാതെഅതിനെ എങ്ങനെ ജീവിതത്തില്‍ പ്രായോഗികമാക്കാംഎന്ന്കാണിച്ചു കൊടുക്കാന്‍ കഴിയുന്നില്ലഎന്നതാണ്‌സത്യം. “ശാസ്ത്രിമാരും പരീശന്മാരുംമോശയുടെ പീഠത്തില്‍ഇരിക്കുന്നുആകയാല്‍അവര്‍ പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‌വിന്‍ അവരുടെ പ്രവര്‍ത്തികള്‍ പോലെചെയ്യരുത്താനും” എന്ന യേശുവിന്റെ വാക്കുകള്‍ ഇതോട് ചേര്‍ത്ത്‌വായിക്കാവുന്നതാണ്. കൂടുതല്‍സമയവുംഇവര്‍ പ്രസംഗിക്കുകയും, മറ്റാര്‍ക്കുംവെളുപ്പെടുത്തികിട്ടാത്ത ഏതോഅഭൗമിക സിദ്ധികളും അനുഭവങ്ങളും ഇവര്‍ക്കുണ്ടെന്ന്‌വരുത്തിതീര്‍ക്കുന്നു. അവരുടെ വഴികളിലൂടെയല്ലാതെ ആര്‍ക്കുംആദ്ധ്യാത്മിക പരമാനന്ദം അനുഭവിക്കാന്‍ കഴിയില്ല എന്ന ധ്വനികളുംഅവരുടെ പ്രഭാഷണങ്ങളില്‍മുഴങ്ങികേള്‍ക്കുന്നു. എല്ലാ മനുഷ്യരുംസത്യംഎന്താണെന്ന്അവരുടെഉള്ളില്‍ അനുഭവിച്ചറിയണം. അന്നുമാത്രമെഅവരുടെഎല്ലാസംശയങ്ങളുംമാറി പോകയുംദുരിതങ്ങള്‍ അപ്രത്യക്ഷമാകുകയുംചെയ്യുകയുള്ളു. “എന്റെവചനത്തില്‍ നില നില്ക്കുന്നുഎങ്കില്‍ നിങ്ങള്‍വാസ്തവമായി എന്റെശിഷ്യന്മാരായി സത്യംഅറിയുകയുംസത്യം നിങ്ങളെസ്വതന്ത്രമാക്കുകയുംചെയ്യും.”എന്ന യേശുവിന്റെ ചിന്തയും ഇതിനോടൊപ്പം ചേര്‍ത്ത്ചിന്തിക്കാവുന്നതാണ്.
   
യോഗ എന്ന ശാസ്ത്രം പ്രായോഗികവും അതുപോലെശാസ്ത്രീയമായി സജ്ജമാക്കിയ മതത്തിലെസത്യംഅറിയാനുള്ളമാര്‍ക്ഷങ്ങളാണ്. എല്ലാശാസ്ത്രങ്ങള്‍ക്കും അന്വേഷണത്തിലൂടെസത്യംഅറിയാനുള്ളമാര്‍ക്ഷങ്ങള്‍ ഉള്ളതുപോലെ,യോഗക്ക്‌സത്യങ്ങള്‍അറിയാനും അത് അനുഭവിച്ചറിയാനുള്ളമാര്‍ക്ഷങ്ങളുണ്ട്. സത്യം അനുഭവിക്കണമെങ്കില്‍ മനസ്സിനേയും ബുദ്ധിയുടേയും പ്രവര്‍ത്തനങ്ങളെ നിലപ്പിച്ച് ഇന്ദ്രിയങ്ങളെകീഴടക്കി ഭൗതികാനുഭവസീമകള്‍ക്ക് അതീതമായഒരവസ്ഥയില്‍എത്തിചേര്‍ന്നെ സാധ്യമാകയുള്ളു.യോഗ അഭ്യസിപ്പിക്കുന്ന ഗുരു താന്‍ അനുഭവിച്ചറിഞ്ഞ സത്യങ്ങള്‍വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കികൊടുത്തുസ്വയം സത്യം അനുഭവിച്ചറിയാന്‍ അവരെഒരുക്കുകയാണ്‌ചെയ്യുന്നത്.എന്റെവചനത്തില്‍ നില നില്ക്കുന്നു എങ്കില്‍ നിങ്ങള്‍വാസ്തവമായിഎന്റെ ശിഷ്യന്മാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയുംചെയ്യും. എന്ന്‌യേശു പറഞ്ഞതുപോലെ. 
   
അന്ധമായി ഒരു യോഗഗുരുഅയാളെ പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്നില്ല.  പുണ്യനദിയില്‍സ്‌നാനം കഴിഞ്ഞ്ജലവുമായി മടങ്ങാന്‍ പോയ ഗുരുവിന്റേയുംശിഷ്യന്മാരുടേയും കഥ അന്ധമായിഗുരുവിനെ പിന്‍തുടരുന്നതിലുള്ള പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നു.  ഗുരുസ്‌നാനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പുണ്യജലം നിറച്ചുകൊണ്ടുപോകാനായികൊണ്ടു വന്ന മൊന്തതിരിച്ചറിയുന്നതിനായി മണലില്‍കുഴിച്ചിട്ടിട്ട്അതിന്മുകളില്‍ ഒരു മണല്‍കൂമ്പാരവും ഉണ്ടാക്കിസ്‌നാനത്തിനായി പോയി. കൂടെ വന്ന ശിഷ്യന്മാരുംഗുരുവിനെപ്പോലെഅവര്‍കൊണ്ടു വന്ന മൊന്തയും കുഴിച്ചിട്ട് അതിന്റെ മുകളില്‍കൂനകള്‍ ഉണ്ടാക്കി. സ്‌നാനം കഴിഞ്ഞുമടങ്ങി വന്ന ഗുരു താന്‍ മൊന്ത കുഴിച്ചിട്ടതിനു ചുറ്റും അനേകംമണല്‍കൂനകള്‍ കണ്ട് കുഴങ്ങി. ഇതെങ്ങനെ സംഭവിച്ചു എന്ന് ശിഷ്യന്മാരോട ്‌ചോദിച്ചപ്പോള്‍ അവര്‍കാര്യകാരണങ്ങള്‍അറിയാതെഗുരുവിനെ അതെപടി പകര്‍ത്തുകയായിരുന്നുഎന്ന് പറഞ്ഞു. വളരെനേരത്തെ പരിശ്രമത്തിനു ശേഷമാണ്അവര്‍ക്ക്അവരവരുടെമൊന്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ജീവിതത്തില്‍സത്യംഅറിയുന്നതിന് പലപ്പോഴുംസംശയ നിവര്‍ത്തിയും അനേഷണങ്ങളുംആവശ്യമാണ്. തിരുവായ്ക്ക്എതിര്‍വായില്ലാതെ നില്ക്കുന്നവര്‍ക്ക് പലപ്പോഴുംയോഗ നിര്‍ദ്ദേശിക്കുന്ന മാര്‍ക്ഷങ്ങളിലൂടെഅതിന്റെഗുണങ്ങളെ മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ഈ കഥയിലൂടെവെളിപ്പെടുത്തുന്നു.
   
ആത്മാവിന്റെവാഹനമായശരീരത്തെ ശുദ്ധീകരിക്കുക എന്നതാണ്‌യോഗയുടെആദ്യത്തെ മാര്‍ക്ഷംഇതിനായി ദന്ത ധൗതി, നേത്ര ധൗതി, വസ്ത്ര ധൗതിതുടങ്ങി അനേക ശുചീകണകര്‍മ്മങ്ങളുണ്ട്. രോഗങ്ങളെതടഞ്ഞ് വാര്‍ദ്ധക്യത്തിന്റെ വേഗതകുറയ്ക്കുവാനും യോഗവിദ്യയാല്‍സാധ്യമാണ്. ശവാസനത്തിലൂടെ മനസ്സിന്റെ പിരിമുറുക്കങ്ങളില്‍അയവ് വരുത്തുവാന്‍ കഴിയുന്നു. പ്രാണയാമത്തിലൂടെശ്വാസ നിയന്ത്രണവും മനസ്സിന് ഏകാഗ്രതയുംലഭിക്കുന്നു. വികാരവിചാരങ്ങളെ നിയന്ത്രിക്കാന്‍, ശരീരത്തിലെമേദസ്സ്കുറച്ച്‌സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍, കൈകാലുകള്‍ക്ക്കൂടുതല്‍ വഴക്കമുണ്ടാക്കാന്‍ തുടങ്ങിയ അനേക ഗുണങ്ങള്‍യോഗാഭ്യാസനത്താല്‍കൈവരിക്കാവുന്നതാണ്.

“യോഗയെന്നാല്‍ മനോവ്യാപാരങ്ങളുടെ നിവൃത്തിയാണ്” യോഗയെക്കുറിച്ചുള്ള ഏറ്റവും നല്ല നിര്‍വചനമിതാണ് …മനസ്സിന്റെയും ദിവ്യതയുടേയുംകൂടിച്ചേരലാണ് യോഗഎന്ന്ചിലര്‍ പറയുന്നു… യോഗ എന്നാല്‍ യോജിക്കുകകൂടിച്ചേരുകഎന്നാണര്‍ത്ഥം. ചിലര്‍ പറയുന്നു അഹന്തയെകൈവെടിയലാണ്‌യോഗയെന്ന്; അഹന്തയെകൈവെടിയുന്ന നിമിഷം നിങ്ങള്‍ദിവ്യതയുമായിഒത്തുചേരുന്നു. നിങ്ങള്‍ പണ്ടേ ഒത്തുചേര്‍ന്നിരുന്നു. അഹന്തയൊന്നുകൊണ്ടു മാത്രമാണ് നിങ്ങള്‍വേര്‍പെട്ടിരുന്നുഎന്ന്‌തോന്നിച്ചത്. ഭാഷ്യങ്ങള്‍ പലതുണ്ട്…. എന്നാല്‍ പതഞ്‌ലിയുടേതാണ്ഏറ്റവുംശാസ്ത്രീയം. അദ്ദേഹം പറയുന്നു: “യോഗയെന്നാന്‍ മനോവ്യാപാരങ്ങളെതടഞ്ഞു നിറുത്തലാണ്” (ഓഷോ)
   
Join WhatsApp News
Andrew 2019-06-28 13:41:04
The concept, need & the potency of Yoga can be better understood from the knowledge we derive from modern Science’s achievements in Genetics & Neurology. More than 85% of the Human brain’s functions are still a Mystery. So far known functions of the Human brain is amazing. It is, in fact, a Micro Universe. The Neurons & Bio- Electricity of the Brain can surpass the Art in Sistine Chapel in thousands. Psychology in its infant stages misunderstood the brain & made the terrible mistake of creating the myth of ‘Psycho’- the soul & spirituality. There is no spirituality devoid or separated from the Bio- body. Spirituality is a feeling, an attitude of the brain originating from the physical body; especially the Neurons. Like the Lotus that grows from the clay at the bottom of the pond & blooms above the water. In fact, spirituality cannot survive without the material body. Yoga is the path & training to keep body & mind to work together to reach more power.

 Yoga is the art & science of training the body and mind. It is not a product of the religion of Hinduism. Indian Philosophy& Yoga was imprisoned in the temple religion of India and so was misunderstood as a part of ‘Hinduism’ by the British especially Max Muller who brought it out & exposed it to the Westerners. Now some ignorant/ racists Christian priests are also preaching the wrong concepts of Yoga, they too associate Yoga with Hinduism.  Yoga & Meditation are good training tools & paths for the body & mind. There are lots of ‘false teachers’ in Yoga training too. Be aware of them. Learn from authentic sources and then develop one of your own.

 It is interesting to see the talented writer is connecting Yoga to Jesus while priests are preaching against yoga. - andrew.

 

josecheripuram 2019-06-28 21:22:05
A person who is well educated,my friend said to me that Yoga is against our religion because it says "OOM".The person who said to me  has no knowledge of any religion."The word of God became Flesh".
നിരീശ്വരൻ 2019-06-29 07:07:43
'യോഗ എന്നാൽ മനോവ്യാപാരങ്ങളെ തടഞ്ഞു നിറുത്തലാണ്'- ഈ പുറത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്ന മത പ്രസംഗങ്ങളും, വാങ്ക് വിളികളും, ഗായത്രി മന്ത്രങ്ങളും അകത്ത് കടന്ന് എന്റെ ദിവ്യത്വവുമായുള്ള സ്വാകാര്യ നിമിഷങ്ങൾ അലങ്കോലപ്പെടാതെ, ഞാൻ എന്റെ മനോവ്യാപാരങ്ങളെ നിശ്ചലമാക്കട്ടെ.
Doubt 2019-06-29 07:09:59
It it Matthulla, Cheripuram?
അഹരോൻ 2019-06-29 09:07:23
സീനായി മലയുടെ മുകളിൽ പോയിരിക്കുകയാണ് . ദൈവവുമായി സംസാരിക്കാൻ . അദ്ദേഹം വെളിപാടുമായി വരുന്നത് വരെ  കാളകുട്ടികളെ അറുത്ത് വെള്ളം അടിച്ച്, സ്റ്റോർമി ദാനിയേലിന്റെ ഡാൻസുമായി അടിച്ചുപൊളിക്കാം ഭക്തന്മാരെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക