Image

കോസ്‌കോയില്‍ വെടിവയ്പില്‍ യുവാവ്കൊല്ലപ്പെട്ടതില്‍ ദുരൂഹത, പ്രതിഷേധം

Published on 26 June, 2019
കോസ്‌കോയില്‍ വെടിവയ്പില്‍ യുവാവ്കൊല്ലപ്പെട്ടതില്‍ ദുരൂഹത, പ്രതിഷേധം
ലോസ് ഏഞ്ചലസ്: കോസ്‌കോയില്‍ വെടിവയ്പുണ്ടാകുമെന്നോ ആരെങ്കിലും മരിക്കുമെന്നോ കരുതാനാവില്ല. പക്ഷെ ഇന്ത്യയില്‍ നിന്ന് വന്ന കെന്നത്ത് ഫ്രെഞ്ചിനു (32) അവിടെ വച്ചു വെടിയേറ്റു ജീവന്‍ നഷ്ടമായി. പിതാവ് റസല്‍ ഫ്രഞ്ചിനും മാതാവ് പവോല ഫ്രഞ്ചിനും വെടിയേറ്റു.

ഈ മാസം 14-നാണു സംഭവം. ബാര്‍ബക്യുവിനു സാധനം വാങ്ങാന്‍ എത്തിയതാണു മൂവരും. 32 വസുണ്ടെങ്കിലും കൗമാരക്കാരന്റെ ബുദ്ധിയേയുള്ളു കെന്നത്ത് ഫ്രഞ്ചിന്. കണ്ടാല്‍ കുഴപ്പമൊന്നും തോന്നില്ല. ഷിസോഫ്രെനിയ രോഗിയായിരുന്നു കെന്നത്ത്.

മകനെ പരിരക്ഷിക്കുകയായിരുന്നു മാതാപിതക്കളുടെ ജീവിത ലക്ഷ്യം തന്നെ.

കോസ്‌കോയില്‍ ഒന്നര വയസുള്ള പുത്രിയെ കയ്യിലെടുത്ത് ഫുഡ് സാമ്പിള്‍ മേടിക്കാന്‍ നിന്ന ഓഫ് ഡ്യൂട്ടിയിലുള്ള ലോസ് ഏഞ്ചലസ്പോലീസ് ഓഫീസര്‍ സാല്വഡോര്‍ സാഞ്ചസിനെ തട്ടിയോ തള്ളിയോ വീഴ്ത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം.കെന്നത്ത് ഫ്രഞ്ച് ആക്രമിച്ചു എന്നാണു സാഞ്ചസിന്റെ അറ്റോര്‍ണി പറയുന്നത്. താഴെ വീണു സാഞ്ചസ് ബോധം കെട്ടു പോയത്രെ. ബോധം വീണപ്പോള്‍ വീണ്ടും കെന്നത്ത് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പറയുന്നു. ഓഫീസര്‍സാഞ്ചസ് തോക്കു ചൂണ്ടിയതോടെ കെന്നത്തിന്റെ പിതാവ് സമാധാനിപ്പിക്കാന്‍ ഇടക്കു കയറി.

പിതാവിന്റെ ഇടപെടല്‍ കണക്കാക്കാതെ വെടി വയ്ക്കുകയായിരുന്നുവത്രെ. കെന്നത്ത് അവിടെ മരിച്ചു. പിതാവിനും പിന്തിരിഞ്ഞു നിന്ന മാതാവിനും വെടിയേറ്റു. ഗുരുതരമായ പരുക്കുകളോടെ അവര്‍ ആശുപത്രിയിലാണ്.

സാധാരണ ശാന്ത സ്വഭാവിയായ കെന്നത്ത് മറ്റ് അസുഖം മൂലം പതിവ് മെഡിസിന്‍ കഴിച്ചിരുന്നില്ല. പക്ഷെ ഒരു വെടിവയ്പിനു മാത്രം അവിടെ ഒന്നും ഉണ്ടായില്ലെന്നു കെന്നത്തിന്റെ അറ്റോര്‍ണി ഡെയ്ല്‍ കെ. ഗാലിപൊ പറയുന്നു. സംസരിക്കാന്‍ കെന്നത്തിനു പ്രയാസമുണ്ട്. സോറി എന്നു പറയാന്‍ പോലും കഴിയില്ല. കെന്നത്തിന്റെ കയ്യില്‍ ആയുധമൊന്നും ഇല്ലായിരുന്നു

കെന്നത്തും കുടുംബവും കുറ്റക്കാരും ഓഫീസര്‍ ഇരയുമാണെന്ന രീതിയിലുള്ള വിവരണത്തെ വീട്ടുകാര്‍ ചോദ്യം ചെയ്യുന്നു. ബന്ധുവായ റിക്ക് ഷുറീഇവര്‍ മൂന്നു പേരും യൂണിവേഴ്‌സല്‍ സ്റ്റുഡിയോ സന്ദര്‍ശിക്കുന്ന ചിത്രം ഫെയ്ബുക്കിലിട്ടു. ഇവരെ കണ്ടാല്‍പേടി തോന്നുമോ എന്നു അടിക്കുറിപ്പില്‍ ചോദിക്കുന്നു.

ഫ്രഞ്ച് കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി പണം സമാഹരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക