Image

ബംഗാളില്‍ ബിജെപി അനുദിനം വളരുന്നു; സിപിഎമ്മിന്‍റെ സഹായം തേടി മമത ബാനര്‍ജി

കല Published on 26 June, 2019
ബംഗാളില്‍ ബിജെപി അനുദിനം വളരുന്നു; സിപിഎമ്മിന്‍റെ സഹായം തേടി മമത ബാനര്‍ജി

ബംഗാളില്‍ സിപിഎമ്മിന്‍റെ ബദ്ധശത്രൂവാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. കാലങ്ങളായി സിപിഎമ്മിന്‍റെ കുത്തുകയായിരുന്നു ബംഗാളിലെ ഭരണം ഒറ്റയാള്‍ പോരാട്ടത്തിലൂടെ പിടിച്ചെടുത്തത് മമതയാണ്. ഭരണം ലഭിക്കുന്നതിന് മുമ്പ് ഒരു കാലഘട്ടം മുഴുവന്‍ സിപിഎമ്മിന്‍റെ കൈക്കരുത്ത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക്. 
എന്നാല്‍ നന്ദിഗ്രാമിന് പിന്നാലെ സിപിഎം വീഴുകയും മമത അധികാരം നേടുകയും ചെയ്തതോടെ സിപിഎമ്മിനെതിരെ കൈയ്യൂക്കിന്‍റെ കിരാത വാഴ്ച നടത്തുകയായിരുന്നു മമതയുടെ കിങ്കരന്‍മാര്‍. നിരവധി സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ തൃണമൂലുകാര്‍ കൈയ്യേറി. അക്കാലത്തൊന്നും ബിജെപി സംസ്ഥാനത്ത് ഒരു സാന്നിധ്യം പോലുമായിരുന്നില്ല. 
എന്നാല്‍ ഇന്ന് ബിജെപി ബംഗാളില്‍ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. തൃണമൂലിന്‍റെ അക്രമരാഷ്ട്രീയത്തിന് അതേ നിലയില്‍ ബിജെപി മറുപടി പറയാന്‍ തുടങ്ങിയതോടെ മമത പ്രതിരോധത്തിലായി. 
ഏറ്റവും പ്രധാനപ്പെട്ട കാര്യം മമതയുടെ ന്യൂനപക്ഷ പ്രീണന നയം ബിജെപി മുതലെടുത്തു എന്നതാണ്. ബംഗാളിലെ ഹിന്ദു പാര്‍ട്ടി എന്ന നിലയിലേക്ക് ബിജെപി വളര്‍ന്നു. സിപിഎം കേഡര്‍മാര്‍ തൃണമൂലിനെ എതിര്‍ക്കാന്‍ അനുദിനം ബിജെപിയായി മാറിക്കൊണ്ടിരിക്കുന്നു. 
ബംഗാളില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് മമത തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അവസാനം സന്ധി ചെയ്യാന്‍ തന്നെയാണ് മമത തീരുമാനിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ സിപിഎമ്മിനോട് ഇപ്പോള്‍ മമത അഭ്യര്‍ഥിച്ചിരിക്കുന്നത്. ഒരുമിച്ച് നിന്നാലെ ബിജെപിയെ ചെറുക്കാന്‍ കഴിയു എന്നാണ് മമത സിപിഎമ്മിനോട് പറയുന്നത്. 
സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും സഹായം തേടിയില്ലെങ്കില്‍ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാള്‍ പിടിക്കുമോ എന്ന ഭയത്തിലാണ് മമത ഇപ്പോള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക