Image

നൊമ്പരമായി റാമിറസും വലേരിയയും; കൂടിയേറ്റശ്രമത്തിനിടെ വീണ്ടുമൊരു ദാരൂണ മരണം

കല Published on 26 June, 2019
നൊമ്പരമായി റാമിറസും വലേരിയയും; കൂടിയേറ്റശ്രമത്തിനിടെ വീണ്ടുമൊരു ദാരൂണ മരണം

യു.എസിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ യു.എസ് - മെക്സിക്കോ അതിര്‍ത്തിയില്‍ വീണ്ടുമൊരു ദാരുണ മരണം. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് കുടിയേറ്റത്തിന് ശ്രമിച്ച ആല്‍ബര്‍ട്ടോ, മാര്‍ട്ടിനെസ് റാമിറസും രണ്ടു വയസുകാരി വലേരിയയും കാണപ്പെട്ടത്. യു.എസിലേക്ക് കുടിയേറാന്‍ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഇവരുടെ ദാരുണാന്ത്യം. 
കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. മരണത്തിന്‍റെ നിമിഷങ്ങളിലും റാമിറസ് തന്‍റെ മകളെ ചേര്‍ത്ത് പിടിച്ചിരുന്നു. റാമിറസിന്‍റെ ടീഷര്‍ട്ടിനുള്ളിലായിരുന്നു പൊന്നുമകളുടെ ശരീരം. ഏപ്രില്‍ മൂന്നിന് എല്‍സാല്‍വദോറില്‍ നിന്നും യു.എസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്‍റെ കുടുംബം. യു.എസില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ നിഷ്ഫലമായപ്പോള്‍ റിയോ ഗ്രാന്‍ഡ് നദി നീന്തിക്കടക്കാന്‍ ശ്രമിച്ചതാണ് റാമിറസ്. 
ഒപ്പമുണ്ടായിരുന്നു റാമിറസിന്‍റെ ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നതു നോക്കി നില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്ന് ടാനിയ കണ്ണീരോടെ പറയുന്നു. 
നൊമ്പരമായി റാമിറസും വലേരിയയും; കൂടിയേറ്റശ്രമത്തിനിടെ വീണ്ടുമൊരു ദാരൂണ മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക