Image

ഷെറിന്‍ കേസില്‍ വാദം കഴിഞ്ഞു; ശിക്ഷ തീരുമാനിക്കാന്‍ 12 അംഗ ജൂറി ചര്‍ച്ച ആരംഭിച്ചു

Published on 26 June, 2019
ഷെറിന്‍ കേസില്‍ വാദം കഴിഞ്ഞു; ശിക്ഷ തീരുമാനിക്കാന്‍ 12 അംഗ ജൂറി ചര്‍ച്ച ആരംഭിച്ചു
ഡാലസ്: ഷെറിന്‍ കേസില്‍ വിചാരണ ഇന്ന് (ബുധന്‍) ഉച്ചയോടെ പൂര്‍ത്തിയായി. ശിക്ഷ തീരുമാനിക്കാന്‍ 12 അംഗ ജൂറി ചര്‍ച്ച ആരംഭിച്ചു.
ഇന്നു വിചാരണയില്‍ ചെയ്ത അബദ്ധങ്ങള്‍ വളര്‍ത്തു പിതാവ് വെസ്ലി മാത്യുസ് സമ്മതിച്ചു. പുലര്‍ച്ചെ മൂന്നിനു ഗരാജില്‍ വച്ച് പാല്‍ കൊടുത്തപ്പോള്‍ ശ്വാസം മുട്ടിയ കുട്ടിക്ക് പല വട്ടം താന്‍ സി.പി.ആര്‍ (പ്രഥമ ശുശ്രൂഷ) നല്കിയെന്നു വെസ്ലി പറഞ്ഞു. എങ്കിലും നഴ്‌സായ ഭാര്യയെയോ പോലീസിനെയോ വീളിക്കാതിരുന്നത് തെറ്റായിപ്പോയി എന്നു മനസിലാക്കുന്നു.
വെസ്ലിയുടെ തീവ്രമായ മത വിശ്വാസവും ചോദ്യം ചെയ്യലില്‍ വ്യക്തമായി. പ്രാര്‍ഥന കൊണ്ട് എല്ലാം സാധിക്കുമെന്നു വിശ്വസിക്കുന്നെങ്കില്‍അസുഖം വന്നാല്‍ ചികില്‍സിക്കുന്നത് എന്തിനെന്നു പ്രോസിക്യൂട്ടര്‍ ചോദിച്ചു.
ആദ്യം മുതല്‍ വെസ്ലി കള്ളമാണു പറയുന്നതെന്നും സി.പി.ആര്‍. നല്കിയെന്നത് മറ്റൊരു കള്ളമാണെന്നും വാദത്തില്‍ പ്രോസിക്യൂഷന്‍ അറ്റോര്‍ണി ഷെറെ തോമസ് പറഞ്ഞു. മൂന്നു വയസുള്ള കുട്ടി പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടി മരിക്കുക അസാധ്യമെന്നാണു വിദ്ഗ്ദര്‍ പറയുന്നത്. അതിനര്‍ഥം കുട്ടിയെ വെസ്ലി കൊന്നതാണ്. അതു കഴിഞ്ഞപ്പോള്‍ ആധിയിലായി. അതാണു സംഭവിച്ചത്.
ദത്തെടുത്തു കൊണ്ടു വന്നതു മുതല്‍ കുട്ടി പീഡിപ്പിക്കപ്പെടുക ആയിരുന്നു. കുട്ടിടെ പല എല്ലുകള്‍ ഒടിഞ്ഞത് സുഖപ്പെടുന്നത് പല ഘട്ടത്തിലായിരുന്നു. അതിനര്‍ഥം പലപ്പോഴായി പീഡനം നടന്നു എന്നാണ്-അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കുട്ടിയെ കൊന്നു എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും അതിനാലാണു തരതമ്യേന ചെറിയ കുറ്റത്തീനു പ്ലീ ഡീല്‍ അംഗീകരിച്ചതെന്നും പ്രതിഭാഗം അറ്റോര്‍ണി ഡി ലാ ഗാര്‍സ പറഞ്ഞു. കുട്ടിയെ വെസ്ലി പതിവായി ഉപദ്രവിച്ചിരുന്നു എന്നതിനും ഒരു തെളിവ് പോലും കാണിക്കാന്‍ പ്രോസിക്യൂഷനായില്ല. സമയത്തിനു 9/11 വിളിച്ചില്ല എന്നതാനൂ മാത്യൂസ് ചെയ്ത കുറ്റം
വാദം കേള്‍ക്കാന്‍ ഭാര്യ സിനി മാത്യൂസും കോടതിയില്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക