Image

വെള്ളിയാഴ്ച മുതല്‍ മക്കയില്‍ വിദേശികള്‍ക്ക് വിലക്ക്

Published on 26 June, 2019
വെള്ളിയാഴ്ച മുതല്‍ മക്കയില്‍ വിദേശികള്‍ക്ക് വിലക്ക്

മക്ക: വിദേശികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതിവര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്താറുള്ള വിലക്കാണ് 28 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഓഗസ്റ്റ് 11 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് മക്കയില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക