Image

ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടി മമത ബാനര്‍ജി

Published on 26 June, 2019
ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടി മമത ബാനര്‍ജി

കൊല്‍ക്കത്ത: പൊതുശത്രുവിനെ നേരിടാന്‍ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സി.പിഎ.മ്മിനോടും കോണ്‍ഗ്രസിനോടും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ബദ്ധവൈരികളായ സി.പി.എമ്മിനോട് ഇതാദ്യമായാണ് സഹകരിക്കണമെന്ന് മമത ബാനര്‍ജി അഭ്യര്‍ത്ഥിക്കുന്നത്.

ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്‌പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മമത പറഞ്ഞു തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.എം എന്നിവര്‍ ഒരുമിച്ച്‌ നിന്ന് ബി.ജെ.പിയെ എതിര്‍ക്കണം രാഷ്ട്രീയമായി ഒരുമിച്ച്‌ നില്‍ക്കണമെന്ന അര്‍ത്ഥം അതിനില്ല. പക്ഷെ ദേശീയ തലത്തില്‍ സമാനമായ അഭിപ്രായങ്ങളില്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന് തൃണമൂല്‍ അദ്ധ്യക്ഷ കൂടിയായ മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭയിലായിരുന്നു മമതയുടെ അഭിപ്രായ പ്രകടനം.

സി.പി.എമ്മിന്റെ 34 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച്‌ 2011 ലാണ് മമത ബാനര്‍ജി പശ്ചിമബംഗാളില്‍ ഭരണത്തിലെത്തിയത്. ഇതിന് ശേഷം കവിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ വലിയൊരു മത്സരം നേരിട്ടത്. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റ് നേടിയപ്പോള്‍ 18 ഇടത്ത് ബി.ജെ.പി വിജയിച്ചു. ശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക