Image

ഗോശ്രീ പാലത്തിലെ വിള്ളല്‍ ; കളക്ടര്‍ പരിശോധന നടത്തി, നാഷണല്‍ ഹൈവേ അതോറിറ്റിക്ക്‌ കര്‍ശന നിര്‍ദേശം

Published on 26 June, 2019
ഗോശ്രീ പാലത്തിലെ വിള്ളല്‍ ; കളക്ടര്‍ പരിശോധന നടത്തി, നാഷണല്‍ ഹൈവേ അതോറിറ്റിക്ക്‌ കര്‍ശന നിര്‍ദേശം

എറണാകുളം : ഇന്നലെ വിള്ളല്‍ കണ്ടെത്തിയ കൊച്ചി വല്ലാര്‍പാടം ഗോശ്രീ പാലത്തില്‍ ജില്ലാ കലക്ടര്‍ സുഹാസ്‌ പരിശോധന നടത്തി. കൂടുതല്‍ പരിശോധന നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക്‌ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 പരിശോധന പൂര്‍ത്തികരിച്ച ശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിച്ചു.

കലക്ടറുടെ സന്ദര്‍ശനത്തിന്‌ ശേഷം നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യേഗസ്ഥര്‍ പാലത്തില്‍ പ്രാഥമിക പരിശോധന നടത്തി. വിള്ളലുണ്ടായ ഭാഗത്തെ പാളി അടര്‍ത്തിമാറ്റി കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്‌. 

പാലരിവട്ടം പാലത്തിന്‌ ശേഷം വിള്ളല്‍ കണ്ടെത്തുന്ന കൊച്ചിയിലെ മൂന്നാമത്തെ പാലമാണിത്‌. പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതിനടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിച്ചു. മുന്‍ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി സ്വീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ്‌ എല്‍.ഡി.എഫ്‌ ഉന്നയിക്കുന്നത്‌

ഗതാഗതത്തിന്‌ തുറന്ന്‌ കൊടുത്ത്‌ രണ്ട്‌ വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ പാലങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നത്‌. ഗുരുതര പ്രശ്‌നങ്ങള്‍ മൂലം പാലാരിവട്ടം പാലത്തില്‍ ഗതാഗതം നിരോധിച്ചതിന്‌ തുടര്‍ച്ചയായാണ്‌ വല്ലാര്‍പാടം പാലത്തിലും ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക