Image

ഇച്ചായന്‍ വിളി വേണ്ട; എന്നെ ടൊവി എന്ന് വിളിക്കു.

കല Published on 26 June, 2019
ഇച്ചായന്‍ വിളി വേണ്ട; എന്നെ ടൊവി എന്ന് വിളിക്കു.

സിനിമയില്‍ അറിയപ്പെടുന്ന നടനായി മാറിയത് മുതല്‍ പലരും തന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്ന രീതി കണ്ടു വരുന്നുവെന്ന് ടൊവിനോ തോമസ്. ഇതിന് മുമ്പ് സുഹൃത്തുക്കളും നാട്ടുകാരും പരിചയമുള്ളവരുമെല്ലാം ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ തനിക്കൊരു താരപദവി വന്നപ്പോള്‍ മുതല്‍ ഇച്ചായന്‍ എന്നൊരു ടൈറ്റില്‍ തരാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ തനിക്ക് താല്‍പര്യമില്ലെന്ന് ടൊവിനോ പറയുന്നു. നിങ്ങള്‍ക്കെന്നെ ടൊവി എന്ന് വിളിക്കാം. 
ക്രിസ്ത്യാനിയായ് കൊണ്ട് ഇച്ചായാ എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല. മുസ്ലിമാണെങ്കില്‍ ഇക്ക, ഹിന്ദുവാണെങ്കില്‍ ചേട്ടന്‍, ക്രിസ്ത്യാനിയെങ്കില്‍ ഇച്ചായന്‍ തുടങ്ങിയ പദപ്രയോഗങ്ങളില്‍ താത്പര്യമില്ലെന്നും ടൊവിനോ പറഞ്ഞു. 
തന്നെ ഇഷ്ടമുള്ളവര്‍ക്ക് തന്നെ പേര് വിളിക്കാമെന്നും ടൊവിനോ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക