Image

വയനാടിനെ വികസിപ്പിക്കാന്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കല Published on 26 June, 2019
വയനാടിനെ വികസിപ്പിക്കാന്‍ ഉറച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയും ഗാന്ധി കുടുംബവും പതിറ്റാണ്ടുകളായി പ്രതിനിധീകരിച്ചിരുന്ന അമേഠിയില്‍ ഇക്കുറി രാഹുലിന് വമ്പന്‍ പരാജയമാണ് നേരിട്ടത്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമേഠിയിലേക്ക് പോകുകയും എം.പിയെന്ന നിലയില്‍ അമേഠിയില്‍ നിന്ന് മാറി നില്‍ക്കുകയും യാതൊരു വികസന പ്രവര്‍ത്തനങ്ങളും ചെയ്യാതെ ജനങ്ങളെ നരകിക്കാന്‍ വിടുകയും ചെയ്തതാണ് രാഹുലിനെ അവസാനം നിലംപരിശാക്കിയത്. 
എന്നാല്‍ വയനാട്ടില്‍ ഇക്കുറി അങ്ങനെ സംഭവിക്കരുതെന്ന് രാഹുല്‍ ഉറപ്പിച്ചിരിക്കുകയാണ്. അമേഠിയില്‍ നല്‍കാതെ പോയ വികസനം വയനാട്ടില്‍ നല്‍കാനാണത്രേ പുറപ്പാട്. 
ഇതിനായി കോണ്‍ഗ്രസ് നേതാക്കളെയെല്ലാം രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന മൂന്ന് ഡിസിസി അധ്യക്ഷന്‍മാര്‍ ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അടക്കം 23 നേതാക്കളെയാണ് ഡല്‍ഹിയിലേക്ക് വിളിച്ചത്. 
വയനാടിന്‍റെ വികസത്തിന് രൂപരേഖയുണ്ടാക്കാനാണ് ഈ നീക്കം. വയനാട്ടില്‍ വന്‍ വികസനം പ്രാവര്‍ത്തികമാക്കി തന്‍റെ ജനകീയ മുഖം വീണ്ടെടുക്കാനാണ് രാഹുല്‍ ഇനി ശ്രമിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക