തൊടുപുഴ: തൊടുപുഴയിലെ ബിവറേജ്‌സ് ഗോഡൗണില്‍ നിന്നും ചെറുതോണിയിലേക്ക് ബിയറും വൈനും കയറ്റിപ്പോയ ലോറി കുളമാവിന് സമീപം അയ്യകാട് മറിഞ്ഞ് െ്രെഡവര്‍ മരണമടഞ്ഞു. വെങ്ങല്ലൂര്‍ പുളിക്കാലായില്‍ ഇസ്മായില്‍ (49) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം
തിരച്ചില്‍ നടത്തിയപ്പോള്‍ കുപ്പികള്‍ക്കിടയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടുകാണിയിലെ കൊടുംവളവില്‍ നിയന്ത്രണം വിട്ട ലോറി എതിര്‍ ദിശയിലെ തിട്ടയില്‍ ഇടിച്ച ശേഷം 150 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയെങ്കിലും വാഹനത്തിനടുത്തേക്ക് പോകുവാന്‍ പോലീസ് സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ട്.