Image

ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

Published on 25 June, 2019
ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

വെള്ളാവൂര്‍: ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജ് ആണ് ഒഴുക്കില്‍പ്പെട്ടത്. വെള്ളാവൂര്‍ ആശ്രമം പടി തൂക്കുപാലത്തിനടിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ന് വൈകുംനേരം അഞ്ചരയോടെയാണ് സംഭവം. 

വെള്ളാവൂര്‍ തൂക്കുപാലം കാണുവാന്‍ വന്ന കുടുംബത്തിലെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവെ ആണ് മനോജ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുട്ടികളെ അഴകത്ത് ശശിധരന്‍ നായര്‍ കളയാംകുഴിയില്‍ വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രക്ഷപെടുത്തി. മനോജിനായി തിരച്ചില്‍ തുടരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക