Image

സാള്‍ട്ട് ആന്‍ഡ് പെപ്പറിനു രണ്ടാം ഭാഗം; ;ബ്ലാക്ക് കോഫി; ഒരുക്കുന്നത് ബാബുരാജ്

Published on 25 June, 2019
സാള്‍ട്ട് ആന്‍ഡ് പെപ്പറിനു രണ്ടാം ഭാഗം; ;ബ്ലാക്ക് കോഫി; ഒരുക്കുന്നത് ബാബുരാജ്


രു ദോശയുണ്ടാക്കിയ കഥ പറഞ്ഞ് ആഷിഖ് അബു  ചിത്രം സാള്‍ട്ട്  ആന്‍ഡ് പെപ്പര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലാല്‍ ശ്വേതാ മോനോന്‍, ആസിഫ് അലി, ബാബുരാജ്, മൈഥിലി, തുടങ്ങിയവര്‍ വേഷമിട്ട ചിത്രം വ്യത്യസ്തമായൊരു പ്രണയ കഥയാണ് പറഞ്ഞത്.  ഇപ്പോഴിതാ ചിത്രത്തിനു രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ചിത്രത്തില്‍ കുക്ക് ബാബുവായെത്തിയ ബാബുരാജാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ബ്ലാക്ക് കോഫി എന്ന് പര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ശ്വതാ മേനോന്‍, ലാല്‍, ബാബുരാജ്, മൈഥിലി എന്നിവരെ കൂടാതെ ഓവിയ, ലെന, രചന നാരായണന്‍ കുട്ടി, ഓര്‍മ്മ ബോസ് തുടങ്ങിയവരും വേഷമിടുന്നു. ഒരു പ്രേമമുണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ബ്ലാക്ക് കോഫി അവതരിപ്പിക്കുന്നത്. 

വിശ്വദ്വീപ്തി ഫിലിംസിന്റെ ബാനറില്‍ ആന്റണി ബിനോയ് അവതരിപ്പിക്കുന്ന  ചിത്രം നിര്‍മ്മിക്കുന്നത് സതീഷ് മഞ്ചേരിയാണ്. കഥ ഓര്‍മ ബോസ്, സംഗീതം ബിജിപാല്‍, ഛായാഗ്രാഹണം ജെയിംസ് ബാവ, ചിത്രീകരണം ചൊവ്വാഴ്ച ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക