Image

ആശങ്കകള്‍ ഉയരുന്നു; വെടിയുണ്ട നിറച്ച പിസ്റ്റളുമായി വിദേശി പിടിയില്‍

Published on 25 June, 2019
ആശങ്കകള്‍ ഉയരുന്നു; വെടിയുണ്ട നിറച്ച പിസ്റ്റളുമായി വിദേശി പിടിയില്‍

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയിരിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്ബനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്തിനാണ് പിസ്റ്റള്‍ കൈവശം വെച്ചിരിക്കുന്നത് എന്നകാര്യത്തിലും അംഗീകൃത ലൈസന്‍സ് ഉള്ളതാണോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് കൂടുതല്‍ വ്യക്തത വരുത്തും. സമഗ്രമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക