Image

സംസ്ഥാനത്ത് മത്സ്യത്തിന് കടുത്ത ക്ഷാമം : 1500 കിലോ പഴകിയ മത്സ്യം പിടികൂടി

Published on 25 June, 2019
സംസ്ഥാനത്ത് മത്സ്യത്തിന് കടുത്ത ക്ഷാമം : 1500 കിലോ പഴകിയ മത്സ്യം പിടികൂടി

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തോടെ കടുത്ത മത്സ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മറുനാട്ടില്‍ നിന്നും വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. പഴകിയ മത്സ്യമാണ് ഇപ്പോള്‍ പലയിടത്തു ന്നിനും ലഭ്യമാകുന്നത് ഇതിനിടെ കായംകുളത്തു നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നും കൊണ്ടുവന്ന 1500 കിലോ ചൂരയാണ് പിടികൂടിയത്.


കായംകുളം മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാരാണ് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ രാസവസ്തുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ചു.

ബാക്കിയുള്ള മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് നശിപ്പിച്ചു. മത്സ്യം കൊണ്ടുവന്ന ലോറി ഉടമയുടെ വിവരങ്ങള്‍ സഹിതം തുടര്‍നടപടിക്കായി റീജിയണല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക