Image

പീരുമേട് കസ്റ്റഡി മരണം ; 8 പൊലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Published on 25 June, 2019
പീരുമേട് കസ്റ്റഡി മരണം ; 8 പൊലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ഇടുക്കി: ഇടുക്കി പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ പ്രതി രാജ്‍കുമാര്‍ മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സി ഐ ഉള്‍പ്പടെ 8 പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി . ഡോക്ടര്‍മാരുടെ അന്തിമ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പേയാണ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം നടത്തിയിരിക്കുന്നത് .


നെടുങ്കണ്ടം സി ഐയെ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്കാണ് നിയമിച്ചിരിക്കുന്നത് . ഇവരെ എ ആര്‍ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്‍കുമാറിന്‍റെ മൃതദേഹത്തില്‍ ചതവുണ്ടെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു . എന്നാലിത് മര്‍ദ്ദനത്തെ തുടര്‍ന്നാണോ എന്ന് വ്യക്തമല്ലെന്നുമാണ് നേരത്തെ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനത്തില്‍ പറഞ്ഞിരുന്നത്.


നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി രാജ്‍കുമാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് മരണപ്പെട്ടത് . നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതിക്ക് വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു . എന്നാല്‍ ഈ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു .


അവശനിലയില്‍ ജയിലിലെത്തിച്ച രാജ്‍കുമാറിന് കൃത്യസമയത്ത് ചികിത്സ നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ പൊലീസ് നിഷേധിക്കുകയാണ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക