Image

രാഹുല്‍ വീണ്ടും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു

Published on 25 June, 2019
രാഹുല്‍ വീണ്ടും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കടുത്ത തിരിച്ചടിക്ക് പിന്നാലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ സജീവമാകുന്നു. സംസ്ഥാന നേതൃയോഗങ്ങളും നിര്‍വാഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഇതുവരെ പിന്മാറിയിട്ടില്ല.

ജൂണ്‍ 27ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ഇതാദ്യമായി സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ നടത്തിയ ഇടപെടലാണിത്. അടുത്ത ദിവസം ഹരിയാന, ഡല്‍ഹി ഘടകങ്ങളിലെ നേതാക്കളുടെ യോഗങ്ങള്‍ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണമെന്നതാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ രാഹുല്‍ പാര്‍ട്ടി നേതാക്കളെ കാണാന്‍ തയ്യാറായിരുന്നില്ല. അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, എന്നിവരുമായി മാത്രമാണ് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക