താരസംഘടന 'അമ്മ'യില്‍ അടിമുടി മാറ്റത്തിന് അവസരമൊരുങ്ങുന്നു . സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യാനാണ് പുതിയ തീരുമാനം . സംഘടനയുടെ ഉപാധ്യക്ഷപദവി വനിതകള്‍ക്ക് നല്‍കും . ഒപ്പം നിര്‍വാഹക സമിതിയില്‍ ഇനിമുതല്‍ നാല് വനിതകള്‍ ഉണ്ടാകുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി .
സ്ത്രീകള്‍ക്കായി 'അമ്മ' യില്‍ ആഭ്യന്തരപരാതി പരിഹാരസെല്ലും രൂപീകരിക്കും. ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാഭേദഗതി നിര്‍ദേശങ്ങള്‍ വാര്‍ഷിക ജനറല്‍ബോഡിയില്‍ അവതരിപ്പിക്കുമെന്ന് താരസംഘടന അറിയിച്ചു .