Image

ഇതിഹാസ കലാകാരന്റെ വേര്‍പാടിനിന്ന് പത്ത് വയസ്സ് (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 25 June, 2019
ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)
മൈക്കിള്‍ ജാക്‌സണ്‍ എന്ന ഇതിഹാസത്തെ കടലിനോട് ഉപമിക്കാം   സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒരിക്കലും നിലയ്ക്കാത്ത ആഴക്കടല്‍.  അരനൂറ്റാണ്ട് മാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതം കൊണ്ട്  സംഗീതത്തിന്റെയും നൃത്തത്തിന്റെയും   ലോകഭൂപടത്തില്‍     ഒരുപോലെ  കയ്യൊപ്പ് ചാര്‍ത്തിയ അതുല്യപ്രതിഭയുടെ വേര്‍പാടിനിന്ന് 10 വയസ്സ്.

1958 ഓഗസ്റ്റ് 29ന് അമേരിക്കയിലെ ഗ്യാരി എന്ന സ്ഥലത്ത്  ആഫ്രോ  അമേരിക്കന്‍ വംശജനായ ഉരുക്ക് മില്ല് ജീവനക്കാരന്‍ ജോസഫിന്റെയും കാതറീന്റെയും പത്ത് മക്കളില്‍ എട്ടാമനായാണ് മൈക്കിള്‍ പിറന്നത്.  ഗിത്താര്‍ വായിക്കുമായിരുന്ന അച്ഛന്‍ മകളെയും സംഗീതത്തോട് ചേര്‍ത്തുനിര്‍ത്തിയത് പിന്‍ഗാമികളെ സൃഷ്ടിക്കാന്‍ ആയിരുന്നില്ല .സ്വന്തമായൊരു  മ്യൂസിക് ബാന്‍ഡ് തുടങ്ങിയാല്‍ ദാരിദ്ര്യം കുറയ്ക്കാമെന്നതായിരുന്നു    ജോസഫിന്റെ   കണക്കുകൂട്ടല്‍. അഞ്ച് സഹോദരങ്ങളുമായി 'ജാക്‌സണ്‍സ് ഫൈവ് ' എന്ന ഗ്രൂപ്പ് തുടങ്ങുമ്പോള്‍ അഞ്ചുവയസ്സുകാരനായ കുഞ്ഞും മൈക്കിളിലായിരുന്നു കാണികളുടെ ഇമവെട്ടാതെ ഉള്ള നോട്ടം.തുടര്‍ന്ന് മോട്ടോണ്‍ എന്ന പ്രശസ്ത റെക്കോര്‍ഡ് കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ ലീഡ് ഗായകനായ മൈക്കിളിന് ഒമ്പതു വയസ്സായിരുന്നു പ്രായം.സര്‍ഗ്ഗാത്മകതയാ   യിരുന്നു എന്നും മൈക്കിളിന്റെ  കൈമുതല്‍. സംഗീതമായാലും നൃത്തം ആയാലും പരിശീലിച്ചിട്ടില്ല.   മ്യൂസിക്  നൊട്ടേഷനുകള്‍ എന്തെന്നറിയാതെ , ഹൃദയത്തില്‍നിന്ന് നുരഞ്ഞു പൊന്തിയ ശുദ്ധസംഗീതമാണ് കേട്ടവര്‍ കേട്ടവര്‍ ഏറ്റുപാടിയതും ആര്‍പ്പുവിളിച്ചതും.1969ല്‍  അമേരിക്കയില്‍ ഇറങ്ങിയ മികച്ച പത്ത് പോപ്പ് ഗാനങ്ങളില്‍ നാലെണ്ണം മൈക്കിളിന്റേതായിരുന്നു. സംഗീത വീഡിയോകളെ    കലാരൂപമാക്കി മാറ്റിയതും റോബോട്ട്, മൂണ്‍വോക്ക് തുടങ്ങിയ ശൈലികള്‍ പരിചയപ്പെടുത്തിയതുമാണ് മൈക്കിള്‍ ജാക്‌സന്റെ  കരിയറിലെ നാഴികക്കല്ലുകള്‍.
  15 ഗ്രാമി അവാര്‍ഡുകള്‍, 26 അമേരിക്കന്‍ മ്യൂസിക് പുരസ്‌കാരങ്ങള്‍, 17 ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്‌കാരങ്ങള്‍, 39 ഗിന്നസ് റെക്കോര്‍ഡുകള്‍ തുടങ്ങി  സഹസ്രാബ്ദം കണ്ട മികച്ച ലിലേൃമേശിലൃ  എന്ന സ്ഥാനത്തേക്ക്    അദ്ദേഹം വളര്‍ന്നുകയറുമ്പോള്‍ ആസ്വാദക ഹൃദയവും ചടുലമായി തുടിച്ചു. ഏറ്റവും കൂടുതല്‍ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച  പോപ്പ്  താരം എന്ന ഗിന്നസ് റെക്കോര്‍ഡ്, മൈക്കിളിലെ  മനുഷ്യ സ്‌നേഹിയെ അടയാളപ്പെടുത്തുന്ന ഒന്നാണ് . 50 കോടി ഡോളറാണ് പ്രതിവര്‍ഷം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മൈക്കിള്‍ വിനിയോഗിച്ചിരുന്നത്.

1989ല്‍  സോള്‍ ട്രെയിന്‍ ഹെറിറ്റേജ് അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് ഹോളിവുഡ് രാജ്ഞി എലിസബത്ത് ടെയ്‌ലര്‍ ആണ് മൈക്കിളിനെ ആദ്യമായി പോപ് ചക്രവര്‍ത്തി എന്ന് വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ജനമനസ്സുകളില്‍ കാലം ആ വിശേഷണം കൊത്തിവച്ചതോടൊപ്പം അനിര്‍വചനീയമായ ഒരു സ്‌നേഹ ബന്ധത്തിന്റെ തുടക്കം കൂടിയായി അത്. കുട്ടിക്കാലത്ത് ആരാധനയോടെ കണ്ടിരുന്ന എലിസബത്ത് ടൈലര്‍ പിന്നീട് തന്റെ  ഏകാന്ത ജീവിതത്തിലെ യഥാര്‍ത്ഥ സുഹൃത്തായി മാറിയെന്നാണ് ആത്മകഥയായ മൂണ്‍വോക്കില്‍ മൈക്കിള്‍ കുറിച്ചത്. തൊണ്ണൂറുകളില്‍ ആ ആത്മബന്ധം വളര്‍ന്നു.നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രി വാസത്തിനിടയില്‍ ബന്ധുക്കളെ കാണുന്നതിനേക്കാള്‍ എലിസബത്തിന്റെ സാന്നിധ്യമായിരുന്നു മൈക്കിളിന് ആശ്വാസം പകര്‍ന്നത്.ലിസ മേരിയും ഡെബി റോവിയും  ഒത്തുള്ള ദാമ്പത്തിക പരാജയങ്ങള്‍ക്ക് ശേഷം മയക്കുമരുന്നിന് അടിമപ്പെട്ട മൈക്കിളിന് ഏതോ ഒരു ഘട്ടത്തില്‍ എലിസബത്തുമായുള്ള സൗഹൃദം തുടരുന്നതിനും താളപ്പിഴ സംഭവിച്ചു.അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ മൈക്കിളിന്റെ പേരില്‍ ഉയര്‍ന്നു  കേട്ടപ്പോഴും അവ വിശ്വസിക്കാതെ 'മൈക്കിളിനെ എനിക്കറിയാം , അവന്‍ അങ്ങനെ ചെയ്യില്ല' എന്ന് പറഞ്ഞ ഒരാളാണ് എലിസബത്ത് ടെയ്‌ലര്‍. 2009 ജൂണ്‍ 25ന് പോപ് ചക്രവര്‍ത്തിയുടെ അകാല വേര്‍പാടില്‍ മനംനൊന്ത ലക്ഷോപലക്ഷങ്ങളില്‍ ഏറ്റവും തീവ്രവേദന അനുഭവിച്ച പ്രമുഖയും അവര്‍ തന്നെ ആയിരുന്നിരിക്കണം. ഭര്‍ത്താവ് റിച്ചാര്‍ഡ് ബര്‍ട്ടനൊപ്പം  അന്ത്യവിശ്രമം കൊള്ളണമെന്ന വില്‍പത്രം തിരുത്തിക്കൊണ്ട് മൈക്കിളിന് അരികില്‍ തന്നെയും അടക്കണമെന്ന് എഴുതിവയ്ക്കാന്‍ എലിസബത്തിനെ പ്രേരിപ്പിച്ചതും  ആ  മനോവേദനയാകാം കാലിഫോര്‍ണിയയിലെ  ഫോറസ്റ്റ് ലോണ്‍ എന്ന സെമിത്തേരിയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ശവമഞ്ചത്തില്‍ നിദ്ര കൊള്ളുന്ന മൈക്കിള്‍ ജാക്‌സനോട് ചേര്‍ന്നുതന്നെയാണ് എലിസബത്ത്  ടെയ്‌ലറിനെ  2011 ല്‍ മരണാനന്തരം അടക്കം ചെയ്തത്.മൈക്കിള്‍ ജാക്‌സണ്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 16 ലക്ഷം ആരാധകരാണ് അപേക്ഷിച്ചത് ഉയര്‍ന്ന ഡിമാന്‍ഡ് കാരണം പ്രവേശന ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് 17500  ടിക്കറ്റുകള്‍ വിതരണം ചെയ്തത്. വിക്കീപ്പീഡിയ ഫൗണ്ടേഷന്റെ കണക്കു പ്രകാരം മരണ ശേഷമുള്ള ആദ്യ മണിക്കൂറില്‍ ഏകദേശ 10 ലക്ഷം പേരാണ് ജാക്‌സന്റെ വിക്കിപീഡിയയിലെ ജീവചരിത്രം വായിച്ചത്. വിക്കിപീഡിയയുടെ ചരിത്രത്തില്‍ തന്നെ ഒരു മണിക്കൂര്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന താളായി ഇതു മാറി.3.11 കോടി അമേരിക്കന്‍ പ്രേക്ഷകരാണ് അനുസ്മരണചടങ്ങിന്റെ  സ്ട്രീമിംഗ് കണ്ടത്. ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തല്‍സമയം കണ്ട പരിപാടിയായി ഇത് മാറിയതും മൈക്കിളിനുള്ള ജനസമ്മതി വെളിവാക്കുന്നു.

മരണശേഷവും  ഏറ്റവുമധികം വരുമാനം നേടുന്ന പാട്ടുകാരനെന്ന സ്ഥാനം മൈക്കിളിന്റെ പേരില്‍ തുടരുന്നത് ,കാലത്തെ കൊതിപ്പിക്കുന്ന ഈണങ്ങള്‍ക്ക് എന്നും നിലനില്‍പ്പുണ്ടെന്നതിന് തെളിവാണ്. കോടികളുടെ കണക്കില്‍ മാത്രമല്ല ആ സമ്പന്നത, ജനഹൃദയങ്ങളിലുള്ള സ്ഥാനത്തിന്റെ  കാര്യമെടുത്താലും മൈക്കിള്‍ ജാക്‌സണ് പകരക്കാരില്ല. ഇനി ഉണ്ടാവുകയുമില്ല.

ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)ഇതിഹാസ കലാകാരന്റെ  വേര്‍പാടിനിന്ന് പത്ത് വയസ്സ്  (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക