Image

ജാര്‍ഖണ്ഡ്‌ ആള്‍ക്കൂട്ട കൊലപാതകം; ലോക്‌സഭയില്‍ മുസ്ലിം ലീഗ്‌ നോട്ടീസ്‌ നല്‍കി

Published on 25 June, 2019
ജാര്‍ഖണ്ഡ്‌ ആള്‍ക്കൂട്ട കൊലപാതകം; ലോക്‌സഭയില്‍ മുസ്ലിം ലീഗ്‌ നോട്ടീസ്‌ നല്‍കി


ദില്ലി: ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ വിഷയത്തില്‍ ലോക്‌സഭയില്‍ നോട്ടീസ്‌. മുസ്ലിം ലീഗ്‌ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ്‌ ബഷീറുമാണ്‌ നോട്ടീസ്‌ നല്‍കിയത്‌. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ്‌ ഇവരുടെ ആവശ്യം. ദേശീയതലത്തില്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയ സംഭവത്തില്‍ ആദ്യമായിട്ടാണ്‌ ലോക്‌സഭയില്‍ നോട്ടീസ്‌ നല്‍കുന്നത്‌.

കഴിഞ്ഞദിവസം എംഐഎം എംപി അസദുദ്ദീന്‍ ഉവൈസി ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ഒന്നര മാസം മുമ്‌ബ്‌ വിവാഹിതനായ തബ്രീസ്‌ അന്‍സാരി എന്ന 24കാരനെയാണ്‌ ഒരുകൂട്ടം ആളുകള്‍ അടിച്ചുകൊന്നത്‌. 

സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്ക്‌ വരുമ്‌ബോഴാണ്‌ മോഷണം ആരോപിച്ച്‌ തബ്രീസിനെ പിടിച്ചുവച്ചതും മണിക്കൂറുകളോളം മര്‍ദ്ദിച്ചതും. ശേഷം പോലീസിന്‌ കൈമാറി. പോലീസും മര്‍ദ്ദിച്ചു. പോലീസ്‌ കസ്റ്റഡിയിലിരിക്കെയാണ്‌ മരണം.

അക്രമികള്‍ മര്‍ദ്ദിക്കുന്ന വേളയില്‍ ജയ്‌ ശ്രീറാം, ജയ്‌ ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ്‌ ദേശീയതലത്തില്‍ വിവാദമായത്‌. തന്റെ ഭര്‍ത്താവ്‌ മുസ്ലിമായതുകൊണ്ടാണ്‌ കൊലപ്പെടുത്തിയതെന്ന്‌ തബ്രീസിന്റെ ഭാര്യ ആരോപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക