Image

കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി വൈകിപ്പിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

Published on 25 June, 2019
കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി വൈകിപ്പിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍


ആന്തൂരില്‍ ആത്മത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 

ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ നടന്നതായാണ്‌ രേഖകള്‍ തെളിയിക്കുന്നതെന്ന്‌്‌ അന്വേഷണ സംഘം കണ്ടെത്തി. എഞ്ചിനീയര്‍ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നും രേഖകള്‍ വിശദമാക്കുന്നുവെന്നും കണ്ടെത്തലുണ്ടായി.

സാജന്റെ ആത്മഹത്യയില്‍ പി കെ ശ്യാമളയ്‌ക്ക്‌ എതിരെ പ്രാഥമിക തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ്‌ അന്വേഷണം സംഘമുള്ളത്‌. ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ്‌ നടന്നിട്ടുള്ളതെന്നാണ്‌ കണ്ടെത്തല്‍. പ്രത്യക്ഷത്തില്‍ പി കെ ശ്യാമള ഇടപെടല്‍ നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം.

കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ്‌ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക്‌ എത്തിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. 

 സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി നല്‍കാനുള്ള തീരുമാനം ഇന്നുണ്ടാകില്ല. ഫയല്‍ പരിശോധന പൂര്‍ത്തിയായില്ലെന്നാണ്‌ വിശദീകരണം. സെക്രട്ടറിയുടെ അധികാര പരിധിയിലുള്ളതാണെങ്കില്‍ രണ്ട്‌ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ്‌ സൂചന.

അന്വേഷണ സംഘം സാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാജന്റെ ഡയറി കണ്ടെടുത്തിരുന്നു. ആത്മഹത്യയ്‌ക്ക്‌ മുന്‍പ്‌ എഴുതിയ കാര്യങ്ങളാണ്‌ ഡയറിയിലുള്ളതെന്നാണ്‌ വിവരം. ഡയറിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതിയിലുണ്ടായ തടസ്സങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്‌. വ്യക്തിപരമായി സാജന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശമുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക