Image

കുടിവെള്ള ക്ഷാമം; ചെന്നൈയില്‍ ജനരോഷം ശക്തമാകുന്നു

കല Published on 25 June, 2019
കുടിവെള്ള ക്ഷാമം; ചെന്നൈയില്‍ ജനരോഷം ശക്തമാകുന്നു

കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ചെന്നൈയില്‍ ജനരോഷം ശക്തമാകുകയാണ്. ദിവസങ്ങളോളം വെള്ളം ലഭിക്കാത്ത സാഹചര്യമായതോടെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. റേഷന്‍കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാലിക്കപ്പെടാതെ വന്നതോടെയാണ് പ്രതിഷേധത്തിന് ആക്കം കുടിയത്. 
നിലവില്‍ മണിക്കൂറുകളോളം കാത്തു നിന്നാല്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ഡിഎംകെ ജലക്ഷാമം ഏറ്റെടുത്ത് പ്രതിഷേധ പരിപാടികളിലാണ്. ജലക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മന്ത്രി മന്ദിരങ്ങളില്‍  യഥേഷ്ടം ടാങ്കറില്‍ വെള്ളമെത്തിക്കുന്നുണ്ട്. ഇത് ജനങ്ങളുടെ പ്രതിഷേധം ഇരട്ടിപ്പിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക