Image

കൊലക്കേസ് ഒഴിവായെങ്കിലും വെസ്ലി മാത്യൂസിനു ജീവപര്യന്തം ശിക്ഷ കിട്ടാം

Published on 24 June, 2019
കൊലക്കേസ് ഒഴിവായെങ്കിലും വെസ്ലി മാത്യൂസിനു ജീവപര്യന്തം ശിക്ഷ കിട്ടാം
ഡാലസ്: ഷെറിന്‍ മാത്യുസ് (3) കൊലക്കേസില്‍ വിചാരണ തുടങ്ങും മുന്‍പ് പ്രതി വളര്‍ത്ത് പിതാവ് വെസ്ലി മാത്യുസ് (39) കര്‍ത്തവ്യ വിലോപം കൊണ്ട് കുട്ടിയെ പരുക്കേല്പിച്ചു എന്ന താരതമ്യേന ചെറിയ കുറ്റം സമ്മതിച്ചു. (ഇന്‍ജുറി ടു എ ചൈല്‍ഡ് ബൈ ഒമിഷന്‍)

പ്രോസിക്യൂഷനുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണിത്. ഇതോടെ കൊലക്കേസ് ഒഴിവായി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പരോളില്ലത്ത ജീവപര്യന്തം ശിക്ഷ ഓട്ടോമാറ്റിക്കായി ലഭിക്കുമായിരുന്നു. ഇനി ശിക്ഷ തീരുമാനിക്കേണ്ടത് ജൂറിയാണ്. വെറും ജീവപര്യന്തം ഇനിയും കിട്ടിക്കൂടായ്കയില്ല.

എന്നാല്‍ പരോളില്ലാത്ത ജീവപര്യന്തം തന്നെ നല്കണമെന്നാണു ഇന്ന് (തിങ്കള്‍) ആരംഭിച്ചവിചാരണയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എങ്കിലുംജൂറി ഉദാരതകാണിക്കുമെന്നു കരുതുന്നു.

കുട്ടിയെ കാണാതായ വിവരം അറിയിച്ചതനുസരിച്ച് 2017 ഒക്ടോബര്‍ 7-നു രാവിലെ വീട്ടില്‍ എത്തിയ പോലീസ് ഓഫീസര്‍ ജറമി സാവേജിനെയാണുആദ്യം വിസ്തരിച്ചത്. ഓഫീസറുടെ ബോഡി ക്യാമറയിലെ ദ്രുശ്യങ്ങളും ജൂറിയെ കാണിച്ചു.

രാത്രി മൂന്നു മണിയോടെ കുട്ടിയെ കാണാതായെങ്കിലും 5 മണിക്കൂര്‍ കഴിഞ്ഞാണു പോലീസിനെ വിളിച്ചത്. കുട്ടിയുടെ കാര്യത്തില്‍ വലിയ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു ഓഫീസര്‍ ചോദിക്കുന്നുണ്ട്. അതു പോലെ കുട്ടിയെ കാണാതായിട്ടും വെസ്ലി തുണി അലക്കുകയായിരുന്നുവെന്നും ഓഫീസര്‍ കണ്ടെത്തി. ഏതു പിതാവാണു ഇങ്ങനെ ചെയ്യുകയെന്നു ഒഫീസര്‍ ചോദിച്ചു.

പാല്‍ കുടിക്കാത്തതിനു കുട്ടിയെ പുറത്ത് ഇറക്കി നിര്‍ത്തിയെന്നും 15 മിനിട്ടു കഴിഞ്ഞു ചെന്നപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു ആദ്യം വെസ്ലി പറഞ്ഞത്. രണ്ടാഴ്ചക്കു ശേഷം കുട്ടിയുടെ മ്രുതദേഹം ഒരു കലുങ്കിനു താഴെ വെസ്ലി തന്നെ കാണിച്ചു കൊടുത്തു..

പാല്‍ കുടിപ്പിച്ചപ്പോള്‍ വിക്കി ശ്വാസം മുട്ടി മരിച്ചു എന്നാണു വെസ്ലി പറഞ്ഞത്.

കമ്പ്യൂട്ടര്‍ ഫോറന്‍സിക്ക് വിദഗ്ദനെയും വിസ്തരിച്ചു. സംഭവ ദിവസം രാത്രി 3:15-നു വെസ്ലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും വെസ്ലിയും ഭാര്യ സിനിയുമായുള്ള ടെക്സ്റ്റുകളും മറ്റും നീക്കം ചെയ്തിരുന്നതയും പ്രോസികൂഷന്‍ കണ്ടെത്തിയിരുന്നു.

കുട്ടിയുടെ എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായിരുന്നതായും എന്നാല്‍ അതു ആഴ്ചകള്‍ക്കു ശേഷമാണു ഡോക്ടറെ കാണിച്ചതെന്നുംപ്രോസിക്യൂഷന്‍ കണ്ടെത്തി.

മാത്യൂസിന്റെ നടപടികള്‍ക്ക് ഒരു ശിക്ഷയേ ഉള്ളുവെന്നു പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജേസന്‍ ഫൈന്‍ പാറഞ്ഞു-അത് ആജീവനാന്തം ജയില്‍ ശിക്ഷയാണ്.

എന്നാല്‍ ദയ കാട്ടണമെന്നു പ്രതിഭാഗം വക്കീല്‍ റഫയേല്‍ ഡി ലാ ഗാര്‍സാ അഭ്യര്‍ഥിച്ചു. മാത്യൂസ് മുന്‍പ് ഒരു കുറ്റക്രുത്യവും ചെയ്തിട്ടില്ല. അബദ്ധ തീരുമാനങ്ങള്‍ എടുത്തതില്‍ മാത്യൂസ് അതീവ് ദുഖിതനും പശ്ചാത്താപ ഭരിതനുമാണെന്‍ണ്. 'തെറ്റായ തീരുമാനങ്ങളില്‍ മാത്യൂസ് ഹ്രുദയംതകര്‍ന്നാണു കഴിയുന്നത്. അന്നു പറഞ്ഞ നുണകളിലെല്ലാം വേദനയുണ്ട്.

സാക്ഷിയായി ഭാര്യ സിനിയേയും വിളിച്ചേക്കും. കുട്ടിയെ അപകടാവസ്ഥയിലാക്കി എന്ന കുറ്റത്തിനു ജയിലിലായിൂന്ന സിനിയെ പിന്നീട് പ്രോസിക്യൂഷന്‍ കുറ്റ വിമുക്തയാക്കുകയായിരുന്നു.

വിചാരണ ഇന്നും (ചൊവ്വ) തുടരും.
കൊലക്കേസ് ഒഴിവായെങ്കിലും വെസ്ലി മാത്യൂസിനു ജീവപര്യന്തം ശിക്ഷ കിട്ടാം
കൊലക്കേസ് ഒഴിവായെങ്കിലും വെസ്ലി മാത്യൂസിനു ജീവപര്യന്തം ശിക്ഷ കിട്ടാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക