Image

മഹാത്മാഗാന്ധിയും നാരായണഗുരുവും; വിസ്മരിക്കപ്പെട്ടവര്‍ (ഗീത രാജീവ്)

Published on 24 June, 2019
മഹാത്മാഗാന്ധിയും നാരായണഗുരുവും; വിസ്മരിക്കപ്പെട്ടവര്‍ (ഗീത രാജീവ്)
1925 മാര്‍ച്ച് 13 ന് നാരായണഗുരുവും മഹാത്മാഗാന്ധിയും തമ്മില്‍ ശിവഗിരിയില്‍ സംന്ധിച്ചപ്പോള്‍ സംഭാഷണമദ്ധ്യേ  , ഹിന്ദുമതത്തിലെ ചതുര്‍വണ്ണ്യത്തെ പറ്റിയും പരാമര്‍ശിക്കുകയുണ്ടായി . ആശ്രമമുറ്റത്തു നിന്ന ഒരു മാവ് ചൂണ്ടികാണിച്ചുകൊണ്ട് അതിന്‍റെ ശാഖകളും ഇലകളും എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവോ അതുപോലെയാണ് മനുഷ്യരില്‍ കാണുന്നവ്യത്യാസമെന്നു പറഞ്ഞു ഗാന്ധിജി വര്‍ണ്ണാശ്രമത്തില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ അനുകൂലമായി സംസാരിച്ചു .

അടുത്തുനിന്ന ഒരു ശിഷ്യനോടു ആ മാവില്‍ നിന്നും ഒരു കൊമ്പ് ഒടിച്ചുകൊണ്ടുവരാന്‍ ഗുരു പറഞ്ഞു .
''ഭിന്നാകൃതിയുള്ള ഈ ഇലകള്‍ കശക്കി അതിന്‍റെ സത്ത് എടുത്തു രുചിച്ചു നോക്കിയാല്‍ ഏകരസമായിരിക്കും  അതുപോലെ  മനുഷ്യരുടെ വേഷം , ഭാഷ , ആകൃതി , നിറം എന്നിവ എങ്ങനെയായിരുന്നാലും ആത്മസത്തയില്‍ ഏകമാണ് .അങ്ങനെ ചതുര്‍വണ്യം തത്ത്വ വിരുദ്ധമാണെന്ന് ഗുരു സമര്‍ദ്ധിച്ചു .''

അതിനുശേഷം തിരുവനന്തപുരത്തു കൂടിയ സമ്മേളനത്തില്‍ ഗാന്ധിജി ഗുരുവിനെപ്പറ്റി ഇങ്ങനെപറഞ്ഞു '' മനോഹരമായാതിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാന്‍ ഇടയായതും , പുണ്യവാനായ നാരായണഗുരുവിനെ സന്ദര്‍ശിക്കുവാന്‍  സാധിച്ചതും എന്‍റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു .''

പിന്നീട്  ഇന്ത്യന്‍ സ്വയംഭരണാവകാശത്തെ പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ വട്ടമേശ സമ്മേളനത്തില്‍ സംബന്ധിച്ചു നിരാശനും ദുഖിതനുമായാണ് ഗാന്ധിജി മടങ്ങിയെത്തിയത് . വട്ടമേശസമ്മേളനം നടത്തിയ സ്‌റ്റേറ്റ് സെക്രട്ടറി ഗാന്ധിജിയോട് ഒരു ചോദ്യം ചോദിച്ചു . ' നിങ്ങളുടെ രാജ്യത്തെ അസ്പൃശ്യര്‍ക്കു നിങ്ങള്‍ സ്വാതന്ത്ര്യം കൊടുക്കാതിരിക്കുമ്പോള്‍ ഞങ്ങളെന്തിന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം ''  അപ്പോള്‍ നിശ്ചയമായും നാരായണഗുരുവുമായി നടത്തിയ സംഭാഷണം ഗാന്ധിജി ഓര്‍മ്മിച്ചിട്ടുണ്ടാവും .

അതിനുശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ഭാരതത്തിലെ അധഃകൃതജനത ഒരു തടസ്സമാകരുതെന്നുകരുതിയും , നാരായണഗുരുവില്‍ നിന്നും ലഭിച്ച  ബോധവല്‍ക്കരണത്തിന്‍റെ പ്രചോദനത്താലും , അധഃകൃതജനതയോട് ഗാന്ധിജിക്കുണ്ടായിരുന്ന മനോഭാവം മാറുകയാണുണ്ടായത് .

അതേത്തുടര്‍ന്ന് ഗാന്ധിജിപ്രസിദ്ധികരിച്ച  'യെംഗ് ഇന്ത്യ ' എന്ന മാസികയുടെ പേര് ' ഹരിജന്‍ 'എന്നാക്കുകയും  അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് ഗാന്ധിജി ബ്രിട്ടീഷു കാര്‍ക്കു മറുപടി കൊടുത്തത് .

താന്‍ സ്വപ്നം കണ്ട മാതൃരാജ്യത്തെ മഹാത്മജി രാമരാജ്യം എന്നു വിളിച്ചു . ആര്യന്മാരുടെ സാമൂഹിക നീതിനിഷ്ഠയുടെ മൂര്‍ത്തീഭാവമായിരുന്നല്ലോ ശ്രീരാമന്‍ . അതുകൊണ്ടു ഗാന്ധിജി ഭാവനയില്‍ കണ്ടത് വൈഷ്ണവഛായ യുള്ള ജനാധിപത്യ സങ്കല്പങ്ങള്‍ പൊതുജനജീവിതത്തില്‍ യാഥാര്‍ത്ഥൃവല്‍ക്കരിക്കുവാനാണ് . ഈ ആദര്‍ശത്തെ ഭാരതീയര്‍ സര്‍വ്വാത്മനാ സ്വീകരിച്ചു .ഒരുമയുള്ളൊരു രാഷ്ടിയ ശക്തിയായി നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാന്‍ ഭാരതീയര്‍ക്കു അതുപ്രചോദനം നല്‍കി.

വിവേകാന്ദനാകട്ടെ , കാളീപൂജയെ മുഖ്യാധാരമാക്കി കൊണ്ട് ഹിന്ദുമതത്തിനു വേണ്ടി വാദിച്ചു .ഔപനിഷദമായ ഒരു സ്വാതന്ത്ര്യ ബോധത്തെക്കുറിച്ചു  ടാഗോര്‍ പാടി .

രാജ്യത്തിലെ  ജീവിതത്തിനു കൈവന്നിട്ടുള്ള ഈ സംഭാനകളെയെല്ലാം പുതുക്കി വിലയിരുത്താനാണ് നാരായണ ഗുരു ശ്രമിച്ചത് .

സാംസ്കാരിക പുരോഗമനം  മന്ദിഭവിച്ചു ഉദാത്തമായി തീര്‍ന്ന ജനങ്ങളെ  വീണ്ടും  ഉണര്‍ത്തി  അവര്‍ക്കു നവ്യ ജീവിതത്തിന്‍റെ അമൃതസുധ പകര്‍ന്നുകൊടുക്കുവാന്‍ ഗുരു സംസ്കൃതത്തിന്റെ  നീരുറവകളിലേക്കാണ് തിരിഞ്ഞത് .

ലോകചരിത്രം പരിശോധിച്ചു നോക്കിയാല്‍ സാമൂഹികമായ വ്യതിയാനങ്ങള്‍ കൈവരുത്തുവാന്‍ പോരുന്ന ആശയങ്ങളും അവരുടെ അവതരണങ്ങളും കാലാകാലങ്ങളില്‍ ഓരോരോ ജനതക്ക് ലഭിച്ചിട്ടള്ളതായി നമുക്കു കാണുവാന്‍ കാഴിയും .

അവര്‍ പ്രസിദ്ധരായിട്ടോ ആരാലും അറിയപ്പെടാത്തവരായിട്ടോ എവിടെയും എക്കാലത്തും ജിവിച്ചിരുന്നു. പലപ്പോഴും പരിഹാസത്തിന് വിധേയരായിട്ടോ, ചിലപ്പോഴൊക്കെ ശിക്ഷക്കുപോലും വിധേയരായി ജീവിക്കേണ്ടി വന്നിട്ടുള്ള അവര്‍ വെറും സാധാരണക്കാരായി കഴിയുന്നതില്‍ സംതൃപ്തരായിരുന്നു.

സമൂഹ്യജീവിതം കൈവരുത്തുന്ന എല്ലാ സുഖസൌകര്യങ്ങളും ഉപേക്ഷിച്ചു കൊണ്ടുള്ള സംശുദ്ധമായ ജീവിതഗതിയില്‍ പലപ്പോഴും അവരെ വെറും കിരുക്കരെന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്...ചിലരുടെ കീര്‍ത്തി  പരന്നിട്ടുണ്ടെങ്കിലും പലര്‍ക്കും  നിന്ദയുടെ പടുകുഴിയിലാണ് കഴിയേണ്ടി വന്നിട്ടുള്ളത്.എന്നാല്‍ നമുക്കു ലഭിച്ച ഈ സ്വാതന്ത്ര്യം കൊണ്ടു നാമെന്തുനേടിയെന്നു ചോദിച്ചാല്‍ ഒരുദിവസം മുന്നേ പരലോകത്തുപോകാന്‍ തോന്നിപോകും ....
നരകത്തിലും ഇപ്പോള്‍ റിസര്‍വേഷന്‍ ആയിത്തുടങ്ങിയതായി അറിയുന്നു .അതാണെന്നേ വിഷമിപ്പിക്കുന്നത് ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക