Image

അഫ്ഗാനിസ്താനെ 62 റണ്‍സിന് തോല്‍പിച്ചു; സെമി സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്

Published on 24 June, 2019
അഫ്ഗാനിസ്താനെ 62 റണ്‍സിന് തോല്‍പിച്ചു; സെമി സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്


സതാംപ്ടണ്‍: അഫ്ഗാനിസ്താനെ 62 റണ്‍സിന് തോല്‍പ്പിച്ച് ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ അഫാഗാനിസ്താന് 47 ഓവറില്‍  200 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടുകയും 10 ഓവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുക്കുകയും ചെയ്ത ഷാക്കിബ് അല്‍ ഹസന്റെ പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. ഷാക്കിബ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

51 പന്തില്‍ 49 റണ്‍സ് എടുത്ത ഷമിയുള്ള ഷിന്‍വാരിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്മത്ത് ഷായുടെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. 24 റണ്‍സ് എടുത്ത റഹ്മത്ത് ഷായെ ഷാക്കിബ് അല്‍ ഹസന്‍ മടക്കി. ഹഷ്മത്തുള്ള ഷഹീദി 11 റണ്‍സ് എടുത്ത് പുറത്തായി. 

75 പന്തില്‍ 47 റണ്‍സുമായി ഗുല്‍ബദിന്‍ നയിബ് പൊരിതി നോക്കിയെങ്കിലും ഷാക്കിബ് അല്‍ ഹസന് വിക്കറ്റ് നല്‍കി മടങ്ങി. നജീബുള്ള സദ്രാനന്‍ 23 റണ്‍സ് എടുത്ത് പുറത്തായി. മുഹമ്മദ് നബി (0), ഇഖ്‌റാം അലി ഖില്‍ (11) റഷീദ് ഖാന്‍ ( 2 ), ദാവ്‌ലത്ത് സദ്രാനന്‍ ( 0) മുജീബ് ഉര്‍ റഹ്മാന്‍ (0) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.   ബംഗ്ലാദേശിന് വേണ്ടി 10 ഓവറില്‍ 29 റണ്‍സ് വഴങ്ങി ഷാക്കിബ് അല്‍ ഹസന്‍ അഞ്ച് വിക്കറ്റെടുത്തു. മുഷ്ഫിഖുര്‍ റഹ്മാന്‍, മൊസ്‌ദെക്ക് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് എടുത്തു. മുഷ്ഫിഖുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക