Image

സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി

Published on 24 June, 2019
സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി
കണ്ണൂര്‍ : സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പില്‍ കീഴടങ്ങിയത്. ഇവര്‍ക്കാണു നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞമാസം 18നു രാത്രിയിലാണ് മൂന്നംഗ സംഘം തലശേരിയില്‍ നസീറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു രണ്ട് പാര്‍ട്ടിപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഡ്രൈവറും സിപിഎം കതിരൂര്‍ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ എന്‍.കെ.രാജേഷും അറസ്റ്റിലായിരുന്നു. ഷംസീറിനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഇത് തള്ളിക്കളയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക