Image

ലോകത്തിന്‍റെ നെറുകയില്‍ ഇന്ദ്രന്‍സ്; ഉയരത്തില്‍ നില്‍ക്കുമ്പോഴും നാലാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ കഥ പറയുന്നു ഇന്ദ്രന്‍സ്

കല Published on 24 June, 2019
ലോകത്തിന്‍റെ നെറുകയില്‍ ഇന്ദ്രന്‍സ്; ഉയരത്തില്‍ നില്‍ക്കുമ്പോഴും നാലാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ കഥ പറയുന്നു ഇന്ദ്രന്‍സ്

ഡോ.ബിജുവിന്‍റെ പുതിയ ചിത്രം വെയില്‍മരങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഷാങ്ഹായി മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്‍റ് പുരസ്കാരം നേടി. നടന്‍ ഇന്ദ്രന്‍സിന്‍റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെലില്‍ റെഡ്കാര്‍പെറ്റ് വെല്‍ക്കം കിട്ടിയ മലയാളി നടനായി ഇന്ദ്രന്‍സ് മാറിയപ്പോഴും എളിമ കൈവിടാതെ വ്യത്യസ്തനാകുകയാണ് ഇന്ദ്രന്‍സ്. ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും തന്‍റെ പഴയകാലത്തെ മാറ്റിനിര്‍ത്താതെ സംസാരിക്കുന്ന മനുഷ്യനായിട്ടാണ് ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തിയത്. 
സ്കൂളില്‍ ധരിച്ചു പോകാന്‍ യൂണിഫോം ഇല്ലാത്തത് കൊണ്ട് നാലാംക്ലാസില്‍ പഠനം നിര്‍ത്തിയ വ്യക്തിയാണ് താനെന്ന് ഇന്ദ്രന്‍സ് തുറന്നു പറയുന്നു. ആ നാലാംക്ലാസില്‍ വിദ്യഭ്യാസത്തില്‍ നിന്നാണ് ഇന്ന് ലോക ചലച്ചിത്രവേദിയിലേക്ക് താന്‍ നടന്നു കയറിയതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക