Image

സിനിമ കാരണം പ്രീഡിഗ്രിക്ക് തോറ്റെന്ന് മമ്മൂട്ടി

കല Published on 24 June, 2019
 സിനിമ കാരണം പ്രീഡിഗ്രിക്ക് തോറ്റെന്ന് മമ്മൂട്ടി

സിനിമ കുട്ടിക്കാലത്ത് തന്നെ തന്‍റെ ഭ്രമമായിരുന്നുവെന്ന് സാക്ഷാല്‍ മമ്മൂട്ടി. സിനിമ കാണാന്‍ പോയതിന്‍റെ പേരില്‍ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട് താന്‍. സിനിമ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് സിനിമയ്ക്ക് പോകുന്നത് ഇഷ്ടമില്ലായിരുന്നു. ഒളിച്ചും പാത്തുമാണ് സിനിമയ്ക്ക് പോയിരുന്നത്. സിനിമ കാണാന്‍ പോയത് കാരണം പള്ളിക്കുടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റയാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. 
പ്രീഡിഗ്രിക്ക് തോല്‍ക്കാന്‍ കാരണവും സിനിമയാണ്. സിനിമ കണ്ടു നടന്ന് പഠിച്ചില്ല. അങ്ങനെ തോറ്റു. അങ്ങനെ ജീവിതം പണയം വെച്ചാണ് താന്‍ സിനിമക്കായി നടന്നത്. .അവസാനം സിനിമ തന്നെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയെന്നും മമ്മൂട്ടി പറഞ്ഞു. ബോബി സഞ്ജയ് ടീമിന്‍റെ എവിടെയെന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായിരുന്നു മമ്മൂട്ടിയുടെ വൈകാരികമായ പ്രസംഗം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക